Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : District News

Idukki

പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വ് മ​രി​ച്ചു

ചെ​റു​തോ​ണി: ഗ്യാ​സ് സി​ലി​ണ്ട​റി​ൽ​നി​ന്നു തീ ​പ​ട​ർ​ന്ന് പൊ​ള്ള​ലേ​റ്റ് എ​റ​ണാ​കു​ള​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ക​രി​മ്പ​ന്‍ കൊ​ട്ടാ​ര​ത്തി​ല്‍ ജ​സ്റ്റി​ന്‍ ജോ​സ് (37) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ 22ന് ​രാ​ത്രി 9.30ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഗ്യാ​സ് സി​ലി​ണ്ട​ർ മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ വാ​ഷ​ര്‍ ത​ക​രാ​റാ​യി തീ ​പ​ട​ര്‍​ന്നു​പി​ടി​ച്ച​താ​ണ് അ​പ​ക​ട കാ​ര​ണം.

പൊ​ള്ള​ലേ​റ്റ മാ​താ​വ് ജോ​ളി ജോ​സും ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​സ​മ​യം അ​മ്മ​യും മ​ക​നും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ചി​കി​ത്സ​യി​ലി​രു​ന്ന ജ​സ്റ്റി​ന് ഹൃ​ദ​യാ​ഘാ​തമു​ണ്ടാ​യ​താ​ണ് മ​ര​ണ​കാ​ര​ണം. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: സീ​ന. മ​ക​ന്‍: ജെ​റോ​ണ്‍.

District News

മ​രം വീ​ണ് വീ​ട് ത​ക​ർ​ന്നു

ചെ​റു​തോ​ണി: ശ​ക്ത​മാ​യ മ​ഴ​യി​ൽ മ​രം വീ​ണ് വീ​ട് ത​ക​ർ​ന്നു. വ​ട്ട​മേ​ട് അ​മ്പ​ല​ക്കു​ന്നി​ൽ അ​ജ​യ​ൻ ര​വി​യു​ടെ വീ​ടാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ ത​ക​ർ​ന്ന​ത്.

അ​ജ​യ​നും കു​ടും​ബാം​ഗ​ങ്ങ​ളും വീ​ട്ടി​നു​ള്ളി​ൽ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. മ​രം വീ​ഴു​ന്ന ശ​ബ്ദം​കേ​ട്ട് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പു​റ​ത്തേ​ക്ക് ഓ​ടി​മാ​റി​യ​തി​നാ​ൽ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​സ​മ​യം കു​ട്ടി​ക​ൾ സ്കൂ​ളി​ലാ​യി​രു​ന്നു. മ​രം വീ​ണ് വീ​ടി​ന്‍റെ ആ​സ്ബ​സ്റ്റോ​സ് മേ​ൽ​ക്കൂ​ര പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. വീ​ടി​ന്‍റെ ഒ​രു ഭാ​ഗം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ നി​ല​യി​ലാ​ണ്.

വ​ട്ട​മേ​ട് ആ​ദി​വാ​സി സെ​റ്റി​ൽ​മെ​ന്‍റ് മേ​ഖ​ല​യി​ലു​ൾ​പ്പെ​ടെ നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​യി വ​ലി​യ മ​ര​ങ്ങ​ൾ ഏ​ത് നി​മി​ഷ​വും ക​ട​പു​ഴ​കി വീ​ഴാ​വു​ന്ന അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി അ​പ​ക​ട​ഭീ​ഷ​ണി ചൂ​ണ്ടി​ക്കാ​ട്ടി വ​നം​വ​കു​പ്പി​നും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ത​വ​ണ പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

District News

"കു​ടു​ക്ക നി​റ​യ​ട്ടെ' പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു

തൊ​ടു​പു​ഴ: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് യു​പി സ്‌​കൂ​ളി​ല്‍ "കു​ടു​ക്ക നി​റ​യ​ട്ടെ സ​മ്പാ​ദ്യ​ശീ​ലം വ​ള​ര​ട്ടെ' പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ്‌​കൂ​ളി​ലെ 620 കു​ട്ടി​ക​ള്‍​ക്കും സൗ​ജ​ന്യ​മാ​യി സ​മ്പാ​ദ്യ കു​ടു​ക്ക​ക​ള്‍ ന​ല്‍​കി.

കു​ട്ടി​ക​ള്‍​ക്ക് കൈ​യി​ല്‍ കി​ട്ടു​ന്ന പോ​ക്ക​റ്റ് മ​ണി​യും മ​റ്റു തു​ക​ക​ളും അ​നാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍​ക്കാ​യി ചെ​ല​വ​ഴി​ക്കാ​തെ ഭാ​വി​യി​ലേ​ക്ക് ക​രു​തി​വ​യ്ക്കാ​ന്‍ അ​വ​രെ പ്രാ​പ്ത​രാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

തൊ​ടു​പു​ഴ എ​ഇ​ഒ ജോ​സ​ഫ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മാ​സ്റ്റ​ര്‍ ഷി​ന്‍റോ ജോ​ര്‍​ജ്, സി​നു സ​ണ്ണി, ആ​ല്‍​ബി​ന്‍ ജോ​സ​ഫ്, അ​ഞ്ജു ജോ​സ​ഫ്, മെ​റി​ന്‍ ജോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗിച്ചു.

District News

കു​ടും​ബ​സം​ഗ​മം ന​ട​ത്തി


കോ​ലാ​നി: സൗ​ത്ത് റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ കു​ടും​ബ​സം​ഗ​മ​വും ക്ലാ​സും ന​ട​ത്തി. ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ റി​ങ്കു​മോ​ള്‍ സെ​ബാ​സ്റ്റ്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​എ​ന്‍. ച​ന്ദ്ര​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ട്രാ​ക് പ്ര​സി​ഡ​ന്‍റ് സ​ണ്ണി തെ​ക്കേ​ക്ക​ര ക്ലാ​സ് ന​യി​ച്ചു. ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ പ​ദ്ധ​തി സം​ബ​ന്ധി​ച്ച് സ​ബ് ഇ​ന്‍​സ്‌​പെ​ക്‌​ട​ര്‍ വി.​എ. ബി​ജു വി​ശ​ദീ​ക​രി​ച്ചു. മ​ഴ​ക്കാ​ല​ത്ത് വീ​ട്ടു​വ​ള​പ്പി​ല്‍ കൃ​ഷി ചെ​യ്യാ​വു​ന്ന പ​ച്ച​ക്ക​റി​ത്തൈ​ക​ള്‍ സൗ​ജ​ന്യ​മാ​യി യോ​ഗ​ത്തി​ല്‍ വി​ത​ര​ണം ചെ​യ്തു. പി.​എ​സ്. സു​ധീ​ഷ്, എം.​പി. ജോ​യി, എം.​ഡി. സ​ന്തോ​ഷ്, സ്മി​ത ലാ​ല്‍, ശ്രീ​ജ ജ​യേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

അ​ഗ്രി​ക്ക​ള്‍​ച്ച​റ​ല്‍ ഇം​പ്രൂ​വ്‌​മെ​ന്‍റ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ള്‍

വ​ണ്ടി​പ്പെ​രി​യാ​ര്‍: അ​ഗ്രി​ക്ക​ള്‍​ച്ച​റ​ല്‍ ഇം​പ്രൂ​വ്‌​മെ​ന്‍റ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി അ​ല​ക്‌​സ് കോ​ഴി​മ​ല-​പ്ര​സി​ഡ​ന്‍റ്, ഷാ​ജ​ഹാ​ന്‍ മ​ഠ​ത്തി​ല്‍-​വൈ​സ് പ്ര​സി​ഡ​ന്‍റ്, അ​ല​ക്‌​സ് തോ​മ​സ്, ജോ​സ് ജോ​സ​ഫ്, സെ​ബാ​സ്റ്റ്യ​ന്‍ ജോ​സ​ഫ്, വി​ജു പി. ​ചാ​ക്കോ, ജോ​ബി സ്‌​ക​റി​യ, ഗ്രേ​സി ഏ​ബ്ര​ഹാം, സി​ന്ധു ഷാ​ജി, റെ​ജി തോ​മ​സ്, മാ​ത്യു ജോ​സ​ഫ്, പി.​സി. മാ​ത്യു, ജെ​സി​ന്‍ ത​ട്ടാം​പ​റ​മ്പി​ല്‍, അ​ഖി​ല്‍ ടി. ​ജി​യോ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

District News

അനധികൃത മദ്യവിൽപന പിടികൂടി

പഴയന്നൂർ: ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​റി​ന്‍റെ ഭാ​ഗ​മാ​യി തൃ​ശൂ​ർ എ​ക്‌​സൈ​സ് സ്പെ​ഷൽ സ്‌​ക്വാ​ഡ് ന​ട​ത്തി​യ മി​ന്ന​ൽപ​രി​ശോ​ധ​ന​യി​ൽ എ​ള​നാ​ട് ഒ​റ്റ​യി​ൽ​പ​ടി വീ​ട്ടി​ൽ ബി​നേ​ഷ് (39) എ​ന്ന​യാ​ളെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. പ്ര​തി​യി​ൽ നി​ന്നും നാലുലി​റ്റ​ർ മ​ദ്യ​വും വി​ൽ​പ്പ​ന​യി​ലൂ​ടെ ല​ഭി​ച്ച 1000 രൂ​പ​യും എ​ക്സൈ​സ് സം​ഘം ക​ണ്ടെ​ടു​ത്തു. തൃ​ശൂ​ർ എ​ക്‌​സൈ​സ് സ്പെ​ഷ്യ​ൽ സ്ക്വാ​ഡി​ലെ പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ർ ടി.​ജെ. ര​ൻ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​എം. സ​ജീ​വ്, പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ർ കെ. ​ല​ത്തീ​ഫ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ വി. ​തൗ​ഫി​ക്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ കെ. ​അ​മി​ത എ​ന്നി​വ​ർ പരിശോധനയിൽ പ​ങ്കെ​ടു​ത്തു.

മു​ക്കുപ​ണ്ടം പ​ണ​യത്ത​ട്ടി​പ്പ്

ചാ​വ​ക്കാ​ട്:​ മു​ക്കുപ​ണ്ടം പ​ണ​യംവ​ച്ച് പ​ണം ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. ഒ​രുമ​ന​യൂ​ർ മു​ത്ത​മാ​വ് ചീ​ക്കോ​ട​ൻ ഷോ​ബി (56) യെ​യാ​ണ് എ​സ്എ​ച്ച്ഒ ​എ​ൻ.എ​സ്. രാ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചാ​വ​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചാ​വ​ക്കാ​ട് ഫ​ർ​ക്ക കോ ​ഓ​പ്പ​റേ​റ്റീവ് ബാ​ങ്കി​ന്‍റെ ഒ​രുമ​ന​യൂ​ർ ശാ​ഖ​യി​ലാ​ണ് ത​ട്ടി​പ്പി​ന് ശ്ര​മി​ച്ച​ത്. 40 ഗ്രാ​മി​ന്‍റെ വ്യാ​ജ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് പ​ണ​യം വ​യ്ക്കാ​ൻ കൊ​ണ്ടു​വ​ന്ന​ത്. ബാ​ങ്ക് മാ​നേ​ജ​രു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. എ​സ്ഐ ​മാ​രാ​യ പ്രീ​ത​ ബാ​ബു, ആ​ഷി​ഫ് , ഫൈ​സ​ൽ, സി​പി​ഒ മാ​രാ​യ പ്ര​ശാ​ന്ത്, വി​ബി​ൻ എ​ന്നി​വ​രും പ്ര​തി പി​ടി​കൂ​ടാ​ൻ ഉ​ണ്ടാ​യി​രു​ന്നു. ഒ​രാ​ളെ കൂ​ടി പി​ടി​കി​ട്ടാ​നു​ണ്ട്. കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

സ്കൂ​ട്ട​ർ മോഷണം

ചാ​വ​ക്കാ​ട്: പ​ള്ളി​യി​ൽ​ ന​മ​സ്ക​രി​ക്കാ​ൻ ക​യ​റി​യ യു​വാ​വി​ന്‍റെ സ്കൂ​ട്ട​റു​മാ​യി മ​റ്റൊ​രു യു​വാ​വ് മു​ങ്ങി. തൊ​ട്ടാ​പ്പ് ബ​ദ​രി​യ മ​സ്ജി​ദി​ൽ കഴിഞ്ഞദിവസം രാ​ത്രിയാ​ണ് സം​ഭ​വം. തൊ​ട്ട​പ്പ് നാ​ല​ക​ത്ത് റ​ഷീ​ദി​ന്‍റെ സ്കൂ​ട്ട​റാ​ണ് മോ​ഷ​ണം പോ​യ​ത്. ചാ​വ​ക്കാ​ട് പോ​ലീ​സ് അ​ന്വേ​ഷണമാരംഭിച്ചു.

District News

വ​ട​ക്കാ​ഞ്ചേ​രി മ​ണ്ഡ​ല​ത്തി​ൽ പു​തി​യ ഫോ​റ​സ്റ്റ് കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​ന് 7.77 കോ​ടി

വ​ട​ക്കാ​ഞ്ചേ​രി: മ​ണ്ഡ​ല​ത്തി​ൽ പു​തി​യ ഫോ​റ​സ്റ്റ് കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​ന് 7.77 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ അ​റി​യി​ച്ചു.
സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​യാ​യ കേ​ര​ള ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് അ​ലൈ​യ്ഡ് എ​ൻ​ജി​നീ​യ​റിം​ഗ് ലി​മി​റ്റ​ഡ് (കെ​ൽ) മു​ഖേ​ന പ​ദ്ധ​തി നി​ർ​വ​ഹി​ക്കു​ന്ന​തി​ന് വ​നം - വ​ന്യ​ജീ​വി വ​കു​പ്പ് സാ​ങ്കേ​തി​കാ​നു​മ​തി കൂ​ടി ന​ൽ​കി​യ​തോ​ടെ​യാ​ണ് ഫോ​റ​സ്റ്റ് കെ​ട്ടി​ട​ങ്ങ​ൾ വ​ട​ക്കാ​ഞ്ചേ​രി മ​ണ്ഡ​ല​ത്തി​ൽ ഒ​രു​ങ്ങു​ന്ന​ത്.

വാ​ഴാ​നി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ കെ​ട്ടി​ടം നി​ർ​മാ​ണ​ത്തി​ന് 94.75 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. വാ​ഴാ​നി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ഡോ​ർ​മി​ട്ട​റി​ക്കാ​യി 1.83 കോ​ടി രൂ​പ​യും, സ്റ്റാ​ഫ് ബ​രാ​ക്കി​നാ​യി 1.04 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചു. വാ​ഴാ​നി ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ് ക്വാ​ർ​ട്ടേ​ഴ്സി​ന് 58 ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. മ​ച്ചാ​ട് റേ​ഞ്ച് ഓ​ഫീ​സ് കെ​ട്ടി​ടം നി​ർ​മാ​ണ​ത്തി​ന് 1.12 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. വ​ട​ക്കാ​ഞ്ചേ​രി റേ​ഞ്ച് ഓ​ഫീ​സ് ക്വാ​ർ​ട്ടേ​ഴ്സ് നി​ർ​മാ​ണ​ത്തി​ന് 57 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.
വ​ട​ക്കാ​ഞ്ചേ​രി മ​ണ്ഡ​ല​ത്തി​ൽ ആ​കെ എ​ട്ട് ഫോ​റ​സ്റ്റ് കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യാ​ണ് 7.77 കോ​ടി രൂ​പ​യു​ടെ സാ​ങ്കേ​തി​കാ​നു​മ​തി ല​ഭി​ച്ച് ടെ​ൻ​ഡ​ർ ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്.

മ​ണ്ഡ​ല​ത്തി​ലെ ഫോ​റ​സ്റ്റ് കെ​ട്ടി​ട​ങ്ങ​ളു​ടെ സ​മ​ഗ്ര​മാ​യ പു​ന​ർ​നി​ർ​മാ​ണം ല​ക്ഷ്യ​മി​ട്ട് വ​നം - വ​ന്യ​ജീ​വി വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് തു​ട​ർ​ച്ച​യാ​യി ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി​ക്ക് അ​നു​മ​തി നേ​ടി​യെ​ടു​ക്കാ​നാ​യ​തെ​ന്ന് സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ പ​റ​ഞ​ഞു. പു​തി​യ കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ തു​ട​രു​മെ​ന്നും എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി.

District News

വാ​ണി​യം​പാ​റ​യി​ൽ തെ​രു​വു​നാ​യ ആ​ക്ര​മ​ണം; കോ​ഴി​ക​ളും മു​യ​ലു​ക​ളും ച​ത്തു

പ​ട്ടി​ക്കാ​ട്: പാ​ണ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ണി​യം​പാ​റ മേ​ഖ​ല​യി​ൽ തെ​രു​വു​നാ​യശ​ല്യം രൂ​ക്ഷ​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ൽ നി​ന്ന് 17 കോ​ഴി​ക​ളെ​യാ​ണ് നാ​യ​ക​ൾ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്. വാ​ണി​യം​പാ​റ​യി​ലെ വ്യാ​പാ​രസ്ഥാ​പ​ന​ത്തി​ലെ മൂ​ന്ന് മു​യ​ലു​ക​ളെ​യും തെ​രു​വു​നാ​യ ആ​ക്ര​മി​ച്ചു.

മ​ദ്ര​സ​യി​ൽ പോ​യി വ​രു​ന്ന കു​ട്ടി​ക​ൾ​ക്ക് നേ​രെ​യും നാ​യ​്ക്ക​ൾ പാ​ഞ്ഞ​ടു​ത്ത​താ​യി വാ​ർ​ഡ് മെ​മ്പ​ർ പി.​ആ​ർ സ​നി​ൽ പ​റ​ഞ്ഞു. കു​തി​രാ​ൻ ക്ഷേ​ത്ര​ത്തി​ലേ​യ്ക്ക്് പോ​യ ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് നേ​രെ​യും ഇ​രു​മ്പു​പാ​ല​ത്ത് വ​ച്ചും തെ​രു​വു​നാ​യ​ക​ളു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യി. ഇ​ക്കാ​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് അ​ടി​യ​ന്ത​ര ന​ട​പ​ടി​ ആ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നു വ​ർ​ഗീ​സി​ന് വാ​ർ​ഡ്മെ​മ്പ​ർ നി​വേ​ദ​നം ന​ൽ​കി.

District News

ഞാറ്റു​പാ​ട്ടി​ന്‍റെ ഈ​ണ​ത്തി​ല്‍ ഞാ​റുന​ട്ട് കുരുന്നുകൾ‍

അ​ള​ഗ​പ്പ​ന​ഗ​ര്‍: പാ​ഠം ഒ​ന്ന് പാ​ട​ത്തേ​ക്ക് എ​ന്ന ആ​ശ​യ​വു​മാ​യി അ​ള​ഗ​പ്പ​ന​ഗ​ര്‍ പ​ഞ്ചാ​യ​ത്ത് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ കാ​ര്‍​ഷി​ക ക്ല​ബ്ബി​ലെ കു​ട്ടി​ക​ള്‍ കാ​വ​ല്ലൂ​ര്‍ പ​ച്ച​ളി​പ്പു​റം വ​ട്ട​ണാ​ത്ര പാ​ട​ശേ​ഖ​ര​ത്തി​ല്‍ ഞാ​റു ന​ടാ​ന്‍ ഇ​റ​ങ്ങി​യ​ത് പു​ത്ത​ന്‍ കൃ​ഷി​പാ​ഠ​മാ​യി. പ​ഞ്ചാ​യ​ത്തി​ലെ പാ​രി​ജാ​തം ഹ​രി​ത സേ​ന​യു​ടെ​യും സ്‌​കൂ​ള്‍ കാ​ര്‍​ഷി​ക ക്ല​ബ്ബി​ന്‍റെയും നേ​തൃ​ത്വ​ത്തി​ല്‍ കു​ട്ടി ക​ര്‍​ഷ​ക​രോ​ടൊ​പ്പം ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും ജ​ന​പ്ര​തി​നി​ധി​ക​ളും പാ​ട​ത്ത് ഞാ​റു ന​ടാ​ന്‍ ഇ​റ​ങ്ങി.

നെ​ല്‍​കൃ​ഷി​ക്കു​ള്ള നി​ല​മൊ​രു​ക്ക​ല്‍, ഞാ​റ്റ​ടി ത​യാ​റാ​ക്ക​ല്‍, ഞാ​റു ന​ടീ​ല്‍ എ​ന്നി​വ​യു​ടെ പാ​ഠ​ങ്ങ​ള്‍ ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി​ക​ളി​ല്‍ നി​ന്നും ക​ര്‍​ഷ​ക​രി​ല്‍ നി​ന്നും കു​ട്ടി​ക​ള്‍ മ​ന​സി​ലാ​ക്കി. ഹ​രി​ത സേ​ന​യി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ല്‍ ഞാ​റു ന​ട​ന്ന​തി​ന് കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ച്ചു. നാ​ട​ന്‍ പാ​ട്ടു​ക​ള്‍​ക്കും കൃ​ഷി​പ്പാ​ട്ടു​ക​ള്‍​ക്കും ഒ​പ്പം ഒ​രു പാ​ടം മു​ഴു​വ​നും കു​ട്ടി​ക​ള്‍ ഞാ​റ് ന​ട്ടു. കേ​ര​ള കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല വി​ക​സി​പ്പി​ച്ചെ​ടു​ത്ത മ​നു​ര​ത്‌​ന നെ​ല്ലി​ന്‍റെ ഞാ​റാ​ണ് ന​ട്ട​ത്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഭാ​ഗ്യ​വ​തി ച​ന്ദ്ര​ന്‍ ഞാ​റ്റു​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. കൃ​ഷി ഓ​ഫീ​സ​ര്‍ ഇ.​എ​ന്‍. ര​വീ​ന്ദ്ര​ന്‍ കു​ട്ടി​ക​ള്‍​ക്ക് ക്ലാ​സ് എ​ടു​ത്തു. വാ​ര്‍​ഡ് മെ​മ്പ​ര്‍​മാ​രാ​യ ലി​റ്റി മെ​ജോ, കെ.​കെ. ഹ​രി​ദാ​സ്, സി​നി ബി​ജു സോ​ജി​യ പി​ന്‍റോ, പ്ര​ധാ​ന അ​ധ്യാ​പി​ക സി​നി എം. ​കു​ര്യാ​ക്കോ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സോ​ജ​ന്‍ ജോ​സ​ഫ്, പാ​രി​ജാ​തം ഹ​രി​ത സേ​ന ഭാ​ര​വാ​ഹി​ക​ളാ​യ എ.​ആ​ര്‍. സം​ഗീ​ത, ബി​നി ജെ​യ്‌​സ​ന്‍ കാ​ര്‍​ഷി​ക ക്ല​ബ് ക​ണ്‍​വീ​ന​ര്‍ എം.​ബി. സ​ജീ​ഷ്, അ​ധ്യാ​പ​ക​രാ​യ ഐ.​എ​സ്. ജി​ഷ, പി.​ഡി. ലീ​ന എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

District News

കൊ​ല​പാതക ശ്ര​മം: യുവതി അറസ്റ്റിൽ

പു​തു​ക്കാ​ട്: തൃ​ക്കൂ​ര്‍ നെ​ല്ലി​ച്ചോ​ട് യു​വാ​വി​നെ ചു​റ്റി​കകൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ ര​ണ്ടാംപ്ര​തി അ​റ​സ്റ്റി​ല്‍. മ​റ്റ​ത്തൂ​ര്‍​കു​ന്ന് സ്വ​ദേ​ശി നെ​ടും​മ്പാ​ക്കാ​ര​ന്‍ വീ​ട്ടി​ല്‍ ജി​സ്മി തെ​രേ​സ് ജോ​ഷി​യെ​യാ​ണ് പു​തു​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ര​ത്താ​ക്ക​ര പു​ഴ​മ്പ​ള്ളം സ്വ​ദേ​ശി വെ​ളി​യം​കു​ള​ങ്ങ​ര വീ​ട്ടി​ല്‍ ഡീ​ന​സ് ഡേ​വി​സി​നാ​ണ് പ​രി​ക്കേ​റ്റ​ത്.​ കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ പോ​ട്ട പ​ന​മ്പി​ള്ളി ന​ഗ​ര്‍ സ്വ​ദേ​ശി സി​റി​ളി​നെ മു​ന്‍​പ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഡീ​ന​സി​ന്‍റെ ഭാ​ര്യ​യാ​യ ജി​സ്മി​യും അ​വി​വാ​ഹി​ത​നാ​യ ഒ​ന്നാംപ്ര​തി സി​റി​ളും ത​മ്മി​ലു​ള്ള വ​ഴി​വി​ട്ട ബ​ന്ധ​മാ​ണ് ക്രൂ​ര​മാ​യ അ​തി​ക്ര​മ​ത്തി​ന് കാ​ര​ണ​മാ​യ​ത്. ഒ​രു​മി​ച്ച് ജീ​വി​ക്കു​ന്ന​തി​നാ​യി ഇ​രു​വ​രും ചേ​ര്‍​ന്ന് ഡീ​ന​സി​നെ വ​ധി​ക്കാ​ന്‍ ആ​സൂ​ത്ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു. മെ​യ് എട്ടിന് ​രാ​ത്രി നെ​ല്ലി​ച്ചോ​ട്ടി​ലെ ജി​മ്മി​ന് മു​ന്നി​ല്‍ ഒ​ളി​ച്ചി​രു​ന്ന സി​റി​ള്‍, വ​ര്‍​ക്കൗ​ട്ട്ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ ഡീ​ന​സി​നെ ചു​റ്റി​ക കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് വീ​ഴ്ത്തി​യാ​ണ് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്.

District News

ബ​സി​ലി​ക്ക​യി​ൽ മാ​ർ താ​ഴ​ത്തി​നു സ്വീ​ക​ര​ണം

തൃ​ശൂ​ർ: പൗ​രോ​ഹി​ത്യ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്തി​നു തൃ​ശൂ​ർ ബ​സി​ലി​ക്ക​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ബ​സി​ലി​ക്ക റെ​ക്‌​ട​ർ ഫാ. ​തോ​മ​സ് കാ​ക്ക​ശേ​രി അ‌​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​സി​ലി​ക്ക മു​ൻ റെ​ക്‌​ട​ർ ഫാ. ​റാ​ഫേ​ൽ വ​ട​ക്ക​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ൺ​സ്ട്ര​ക്‌​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​ജോ​സ് പോ​ൾ ചാ​ണ്ടി, ക​ൺ​സ്ട്ര​ക്‌​ഷ​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ടി.​കെ. അ​ന്തോ​ണി​ക്കു​ട്ടി, മു​ൻ മേ​യ​ർ ഐ.​പി. പോ​ൾ, മാ​നേ​ജിം​ഗ് ട്ര​സ്‌​റ്റി ജോ​യ് കെ. ​ജോ​ൺ, പ്ര​ഫ. സൂ​സി പോ​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ദേവാലയങ്ങളിൽ തിരുനാൾ

മറ്റം ​പ​ള്ളി
മ​റ്റം: മ​റ്റം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ലെ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും ഈ​ശോ​യു​ടെ തി​രു​ഹൃ​ദ​യ​ത്തി​ന്‍റേയും സം​യു​ക്ത തി​രു​നാ​ളി​ന് കൊ​ടി​യേ​റി.​ഫൊ​റോ​ന വി​കാ​രി ഫാ. ഡോ. ​ഫ്രാ​ൻ​സി​സ് ആ​ളൂ​ർ കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ച്ചു.
അ​സി​സ്റ്റ​ന്‍റ് വി​കാ​രി ജി​യോ വേ​ലു​ക്കാ​ര​ൻ, ഡീ​ക്ക​ൻ മെ​ബി​ൻ കീ​റ്റി​ക്ക​ൽ സിഎം​ഐ എ​ന്നി​വ​ർ തി​രു​ക്ക​ർമ​ങ്ങ​ൾ​ക്ക് സ​ഹ​കാ​ർ​മി​ക​രാ​യി.​ കൈ​ക്കാ​ര​ന്മാ​രാ​യ സി.കെ. ജോ​യ്, കെ.​എ​സ്.​ഷാ​ജ്,എം.​ജെ.​ ജോ​ഷി, സി.​ടി.​സ്പാ​ർ​ട്ട​ക്സ്, തോ​മ​സ് നാ​മ​ധാ​രി​ക​ൾ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ജൂ​ലൈ 2,3 തീ​യ്യ​തി​ക​ളി​ലാ​ണ് തി​രു​നാ​ളാ​ഘോ​ഷം.
ജൂ​ലൈ ര​ണ്ടി​ന് വൈ​കി​ട്ട് 5:30ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ​കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന, വേ​സ്പ​ര, രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു​വെ​ക്ക​ൽ എ​ന്നി​വ​ക്ക് വാ​ക പ​ള്ളി വി​കാ​രി ഫാ. ​ജോ​ബി പു​ത്തൂ​ർ കാ​ർ​മി​ക​നാ​കും.​തു​ട​ർ​ന്ന് കോ​ൽ​ക്ക​ളി, മാ​ർ​ഗംക​ളി, റ​മ്പാ​ൻ പാ​ട്ടു എ​ന്നി​വ ന​ട​ക്കും.

ജൂ​ലൈ മൂ​ന്നി​ന് രാ​വി​ലെ ആറിനും, 7.30​നും, വൈ​കു​നേ​രം 5.30 നും ​വി​ശു​ദ്ധ കു​ർ​ബാ​ന. രാ​വി​ലെ പത്തിന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടുകു​ർ​ബാ​ന​യ്ക്ക് ഫാ. ​ഡെ​ബി​ൻ ഒ​ല​ക്കേ​ങ്കി​ൽ മു​ഖ്യകാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ഹെ​ഡ്‌​ലി നീ​ല​ങ്കാ​വി​ൽ സ​ന്ദേ​ശം ന​ൽ​കും.​ഫാ. അ​ക്ഷ​യ് കു​ന്നേ​ൽ സ​ഹ​കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണ​വും നേ​ർ​ച്ച പാ​യ​സ​വി​ത​ര​ണ​വു​മാ​ണ്. രാ​ത്രി ഏ​ഴുമു​ത​ൽ പത്തുവ​രെ ഏ​യ്ഞ്ച​ൽ വോ​യ്സ് മൂ​വാ​റ്റു​പു​ഴ അ​വ​ത​രി​പ്പി​ക്കു​ന്ന ബാ​ൻഡ്‌ വാ​ദ്യം സ്റ്റേ​ജ്ഷോ ​എ​ന്നി​വ ഉ​ണ്ടാ​കും.

പാ​ല​യൂ​ർ തീ​ർ​ഥ​കേ​ന്ദ്രം

പാ​ല​യൂ​ർ: മാ​ർ തോ​മ​മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ പ്പ​ൽ തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ മാ​ർ തോ​മാ​ശ്ലീ​ഹാ​യു​ടെ ദു​ക്റാ​ന ​ത​ർ​പ്പ​ണ​തി​രു​നാ​ൾ മൂ​ന്ന് മു​ത​ൽ 13 വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പത്രസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മാ​ർ തോ​മാശ്ലീ​ഹാ​യു​ടെ ര​ക്ത​സാ​ക്ഷി ദി​ന​മാ​യ ജു​ലൈ മൂ​ന്നി​നാ​ണ് പ്ര​സി​ദ്ധ​മാ​യ ദു​ക്റാ​ന ഊ​ട്ട്. രാ​വി​ലെ ആ​രം​ഭി​ക്കു​ന്ന നേ​ർ​ച്ച ഭ​ക്ഷ​ണ വി​ത​ര​ണം വൈ​കീട്ട് വ​രെ തു​ട​രും. അ​ന്ന് രാ​വി​ലെ 6.30 മു​ത​ൽ ഉ​ച്ച ക​ഴി​ഞ്ഞ് നാ​ലു വ​രെ വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​യി ആ​റ് ദി​വ്യ​ബ​ലി നടക്കും.

11,12 തി​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കു​ന്ന ത​ർ​പ്പ​ണതി​രു​ന്നാ​ളി​ന്‍റെ കൊ​ടി​യേ​റ്റം ദു​ക്റാ​ന ദി​ന​ത്തി​ൽ രാ​വി​ലെ 9.30ന് ​പാ​ല​ക്കാ​ട് രൂ​പ​ത ബി​ഷ​പ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ നി​ർ​വ​ഹി​ക്കും. ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് ബി​ഷ​പ് മു​ഖ്യകാ​ർ​മി​ക​ത്വം വ​ഹി​ക്കു​മെ​ന്ന് തീ​ർ​ഥ​കേ​ന്ദ്രം ആ​ർ​ച്ച് പ്രീ​സ്റ്റ് ഫാ. ഡോ. ​ഡേ​വി​സ് ക​ണ്ണ​മ്പു​ഴ, സ​ഹ വി​കാ​രി ഫാ.​ നി​തി​ൻ താ​ഴ​ത്ത്, ട്ര​സ്റ്റി സേ​വ്യ​ർ വാ​കയി​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ടി.​ജെ. ഷാ​ജു എ​ന്നി​വ​ർ പ​റ​ഞ്ഞു.

തി​രു​നാ​ളി​ന്‍റെ കൊ​ടി തീ​ർ​ഥ ക്കു​ള​മാ​യ ത​ളി​യ​ക്കു​ളക്ക​ര​യി​ലെ ര​ക്തസാ​ക്ഷി​മ​ണ്ഡ​പ​ത്തി​ൽ നി​ന്ന് കൊ​ണ്ടു​വ​രും. തോ​മ നാ​മ​ധാ​രി​ക​ളു​ടെ സ​മ​ർ​പ്പ​ണ​വും ഉ​ണ്ടാ​കും. ത​ർ​പ്പ​ണ​ത്തി​രു​നാ​ളി​നോ​ടൊ​പ്പം വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റെയും വി​ശു​ദ്ധ കു​ര്യാ​ക്കോ​സി​ന്‍റെ​യും തി​രു​നാ​ൾ സം​യു​ക്ത​മാ​യാ​ണ് ആ ​ഘോ​ഷി​ക്കു​ന്ന​തെ​ന്ന് തി​ർ​ഥ​കേ​ന്ദ്രം സെ​ക്ര​ട്ട​റി ജോ​യ് ചി​റ​മ്മ​ൽ, ക​ൺ​വീ​ന​ർ​മാ​രാ​യ ബോ​ബ് ഇ​ല​വ​ത്തി​ങ്ക​ൽ, എം.എ​ൽ. ഫ്രാ​ൻ​സി​സ്. പിആ​ർഒ ​ജെ​ഫി​ൻ​ജോ​ണി എ​ന്നി​വ​ർ അ​റി​യി​ച്ചു.

10, 11, 12,13 തി​യ​തി​ക​ളി​ലെ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് പു​റ​മെ വെ​ള്ളി പ്ര​സു​ദേ​ന്തി വാ​ഴി​ക്ക​ൽ, ദീ​പാ​ല​ങ്കാ​രം, ശ​നി ഏ​ഴുന്ന​ള്ളി​പ്പ് , മെ​ഗാബാ​ൻഡ്സം​ഗ​മം,ഞാ​യ​ർ മെ​ഗാ ഫ്യു​ഷ​ൻ, തി​ങ്ക​ൾ നാ​ട​കം എ​ന്നി​വ ഉ​ണ്ടാ​കും.

ഒ​ല്ലൂ​ർ തീ​ർ​ഥ​കേ​ന്ദ്രം

ഒ​ല്ലൂ​ർ: ഓ​ഗ​സ്റ്റി​ൽ ന​ട​ക്കു​ന്ന വി​ശു​ദ്ധ എ​വു​പ്രാ​സ്യ​മ്മ​യു​ടെ തി​രു​നാ​ളി​ന് ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു. തി​രു​നാ​ൾ പൊ​തു​യോ​ഗം തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ തൃ​ശൂ​ർ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജെ​യ്സ​ൻ കൂ​നം​പ്ലാ​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു. തീ​ർ​ഥ​കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​ജോ​യ് ചി​റ്റി​ല​പ്പി​ള്ളി, ഒ​ല്ലൂ​ർ ഫൊ​റോ​ന വി​കാ​രി ഫാ. ​വ​ർ​ഗീ​സ് കൂ​ത്തൂ​ർ, സി​എം​സി തൃ​ശൂ​ർ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ സാ​ലി പോ​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

യോ​ഗ​ത്തി​ൽ തി​രു​നാ​ൾ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. ജ​ന​റ​ൽ ക​ണ്‍​വീ​ന​റാ​യി ടാ​ജ് ആ​ന്‍റ​ണി, വി​വി​ധ ക​മ്മി​റ്റി ക​ൺ​വീ​ന​ർ​മാ​രാ​യി ആ​ന്‍റ​ണി ഏ​റു​ങ്കാ​ര​ൻ - ഫി​നാ​ൻ​സ്, ഡേ​വി​സ് കൊ​ള്ള​ന്നൂ​ർ - പ​ബ്ലി​സി​റ്റി, ജോ​സ് ഉ​ക്രാ​ൻ - ഊ​ട്ടു​നേ​ർ​ച്ച, ഡേ​വി​സ് ചെ​ക്ക​നാ​ത്ത് - റി​സ​പ്ഷ​ൻ, ബാ​ബു ഡേ​വി​സ് പാ​ണേ​ങ്ങാ​ട​ൻ - ലി​റ്റ​ർ​ജി, ആ​ന്‍റ​ണി അ​ക്ക​ര - പ​ന്ത​ൽ, സ​ലി​ൽ പാ​ണേ​ങ്ങാ​ട​ൻ - ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട്, എം.​ആ​ർ. സൈ​മ​ണ്‍, ജ​യ മു​ത്തി​പ്പീ​ടി​ക - വോ​ള​ന്‍റി​യ​ർ, സ​നീ​ഷ് മേ​നാ​ച്ചേ​രി - പാ​ർ​ക്കിം​ഗ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

District News

കൊ​ര​ട്ടി​യി​ലെ ഡ്രെ​യി​നേ​ജ് സ്ലാ​ബ് ത​ക​ർ​ച്ച; ക്വാ​റി​വേ​സ്റ്റ് നി​റ​ച്ച ന​ട​പ​ടി​ക്കെ​തി​രേ പ്ര​തി​ഷേ​ധം

കൊ​ര​ട്ടി: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ര​ട്ടി​യി​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന സ​ർ​വീ​സ് റോ​ഡു​ക​ളി​ലെ ഡ്രെ​യി​നേ​ജ് സ്ലാ​ബു​ക​ൾ ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ക്വാ​റി വേ​സ്റ്റ് നി​റ​ച്ച് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ച്ച ക​രാ​ർ ക​മ്പ​നി​യു​ടെ ന​ട​പ​ടി​ക്കെ​തി​രെ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.
ത​ക​ർ​ന്ന സ്ലാ​ബു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​തി​ന് പ​ക​രം കാ​ന​യി​ൽ ക്വാ​റി വേ​സ്റ്റ് നി​റ​ച്ച് അ​തി​നു​മു​ക​ളി​ൽ സ്ലാ​ബു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യ​ത്.

കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​സി​നു​സ​മീ​പം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ ഡ്രെ​യി​നേ​ജ് സ്ലാ​ബു​ക​ൾ ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. സ​ർ​വീ​സ് റോ​ഡു​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്രി​ക​ർ അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​ണെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.
മു​മ്പ് ര​ണ്ടു​ത​വ​ണ മാ​റ്റി​സ്ഥാ​പി​ച്ച സ്ലാ​ബു​ക​ൾ വീ​ണ്ടും ത​ക​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ സ്ലാ​ബു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​പ​ക​രം ക്വാ​റി വേ​സ്റ്റ് ഉ​പ​യോ​ഗി​ച്ച് പ്ര​ശ്നം മ​റ​ച്ചു​വ​യ്ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്നാ​ണ് ആ​രോ​പ​ണം.
പ​ഞ്ചാ​യ​ത്ത് അം​ഗ​വും ബി​ജെ​പി നേ​താ​വു​മാ​യ കെ.​എ. സു​രേ​ഷ്, സി​പി​എം മു​ൻ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എം.​ജെ. ബെ​ന്നി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​സി. ജ​യ​രാ​ജ്, സേ​വ് കൊ​ര​ട്ടി പ്ര​തി​നി​ധി ഷി​ജു പ്ലാ​ക്ക എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ച​ത്.

ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ്ര​ശ്‌​നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം മ​ണ്ണു​മാ​ന്തി യ​ന്ത്രം കൊ​ണ്ടു​പോ​കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ട് പ്ര​തി​ഷേ​ധ​ക്കാ​ർ സ്വീ​ക​രി​ച്ചു.
പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട എ​ൻ​എ​ച്ച്എ​ഐ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ കേ​ടാ​യ സ്ലാ​ബു​ക​ൾ ഇ​ന്നു​ത​ന്നെ മാ​റ്റി​സ്ഥാ​പി​ക്കാ​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യ​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധം അ​വ​സാ​നി​ച്ച​ത്.

 മ​ഴ​വെ​ള​ളം ഒ​ഴു​ക്കി​വി​ടു​ന്ന പൈ​പ്പി​ന് കു​റു​കെ ഇ​ന്‍റ​ർ​നെ​റ്റ് കേ​ബി​ൾ

മ​ഴ​വെ​ള്ളം ഒ​ഴു​ക്കി​ക്ക​ള​യു​ന്ന​തി​നാ​യി സ്ഥാ​പി​ക്കു​ന്ന ഒ​രു മീ​റ്റ​ർ വ്യാ​സ​മു​ള്ള ഭൂ​ഗ​ർ​ഭ പൈ​പ്പ് ലൈ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടും ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. കൊ​ര​ട്ടി​യു​ടെ വ​ട​ക്ക് - കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ നി​ന്ന് ഒ​ഴു​കി​യെ​ത്തു​ന്ന മ​ഴ​വെ​ള്ളം ഒ​ഴു​ക്കി​ക്ക​ള​യു​ന്ന​തി​നാ​യി സ്ഥാ​പി​ക്കു​ന്ന പൈ​പ്പി​നു കു​റു​കെ കേ​ബി​ളു​ക​ൾ ക​ട​ന്നു​പോ​കു​ന്ന​താ​യാ​ണു ക​ണ്ടെ​ത്ത​ൽ. പൈ​പ്പി​ന്‍റെ അ​ടി​യി​ലൂ​ടെ​യോ മു​ക​ളി​ലൂ​ടെ​യോ കേ​ബി​ളു​ക​ൾ ക​ട​ത്തി​വി​ടാ​തെ, വെ​ള്ളം ഒ​ഴു​കേ​ണ്ട പ്ര​ധാ​ന ഭാ​ഗ​ത്തി​ലൂ​ടെ​യാ​ണ് കേ​ബി​ളു​ക​ൾ ക​ട​ന്നു​പോ​കു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്ന​ത്.

ഇ​ത്ത​ര​മൊ​രു നി​ർ​മാ​ണ​പ്പി​ഴ​വ് ഉ​ണ്ടാ​യി​ട്ടും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രോ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യോ ഇ​തു​വ​രെ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ത്ത​തു പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്. പൈ​പ്പി​ന്‍റെ വാ​ട്ട​ർ ലെ​വ​ൽ ശ​രി​യ​ല്ലെ​ന്നും, പൈ​പ്പ് നേ​ർ​രേ​ഖ​യി​ൽ സ്ഥാ​പി​ച്ചി​ട്ടി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ഇ​തോ​ടെ ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​യാ​ൽ വെ​ള്ള​ക്കെ​ട്ട് വ​ർ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യാ​ണു പ്ര​ദേ​ശ​വാ​സി​ക​ൾ പ​ങ്കു​വ​യ്ക്കു​ന്ന​ത്.
ദേ​ശീ​യ​പാ​ത വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തു​ട​ക്കം​മു​ത​ൽ​ത​ന്നെ കാ​ന​നി​ർ​മാ​ണം,

കോ​ൺ​ക്രീ​റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം, ഡ്രെ​യി​നേ​ജ് സം​വി​ധാ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു​വെ​ങ്കി​ലും ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം.
ഡ്രെ​യി​നേ​ജ് സ്ലാ​ബ് ത​ക​ർ​ച്ച​യും മ​ഴ​വെ​ള്ള പൈ​പ്പി​നു​ള്ളി​ലെ ഇ​ന്‍റ​ർ​നെ​റ്റ് കേ​ബി​ളു​ക​ളും വെ​ളി​ച്ച​ത്തു​വ​ന്ന​തോ​ടെ നി​ർ​മാ​ണ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​യി​രി​ക്കു​ക യാ​ണ്. അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി പ്ര​ശ്ന​ങ്ങ​ൾ​ക്കു ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ക​യാ​ണ്.

District News

കു​റ്റി​ക്കാ​ട് ല​യ​ൺ​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം

ചാ​ല​ക്കു​ടി: കു​റ്റി​ക്കാ​ട് ല​യ​ൺ​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​ച്ച​ട​ങ്ങ് ഇ​ന്ന് ഏ​ഴി​ന് ന​ട​ത്തും. പ്ര​സി​ഡ​ന്‍റ്് കെ.​ഡി. അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സാ​ജു ആ​ന്‍റ​ണി പാ​ത്താ​ട​ൻ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കും. സേ​വ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ജോ​ർ​ജ് മോ​റേ​ലി നി​ർ​വ​ഹി​ക്കും.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ഡേ​വി​സ് വി. ​കൊ​ച്ചാ​പ്പു - പ്ര​സി​ഡ​ന്‍റ്, വ​ർ​ഗീ​സ് പോ​ട്ടോ​ക്കാ​ ര​ൻ - സെ​ക്ര​ട്ട​റി, ജോ​ർ​ജ് ക​ല്ലേ​ലി - ട്ര​ഷ​റ​ർ തു​ട​ങ്ങി​യ​വ​ർ സ്ഥാ​ന​മേ​ൽ​ക്കും. ഈ ​വ​ർ​ഷം ന​ട​പ്പി​ലാ​ക്കു​ന്ന സാ​മൂ​ഹ്യ​സേ​വ​ന പ​ദ്ധ​തി​ക​ൾ വി​ശ​ദി​ക​രി​ച്ചു. ഡേ​വി​സ് വി. ​കൊ​ച്ചാ​പ്പു, വ​ർ​ഗീ​സ് പോ​ട്ടോ​ക്കാ​ര​ൻ, പി.​ഡി. ജോ​ൺ​സ് തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

District News

എം​സി​എ​ഫി​ന്‍റെ ചു​റ്റു​മ​തി​ൽ ത​ക​ർ​ന്നു; ആ​ള​പാ​യം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്

മാ​ള: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള എം‌​സി​എ​ഫി​ന്‍റെ ചു​റ്റു​മ​തി​ലി​ന്‍റെ ഒ​രു ഭാ​ഗം ഇ​ടി​ഞ്ഞു​വീ​ണു.
20 തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി ചെ​യ്യു​ന്ന​തി​നി​ട​യാ​ണ് ഇ​ന്ന​ലെ ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നി​ന് മ​തി​ൽ വീ​ണ​ത്. സ​മീ​പ​ത്തു​ണ്ടാ​യ ര​ണ്ടു സ്ത്രീതൊ​ഴി​ലാ​ളി​ക​ൾ ഭാ​ഗ്യം​കൊ​ണ്ടു മാ​ത്ര​മാ​ണു ര​ക്ഷ​പ്പെ​ട്ട​ത്. മ​തി​ൽ വീ​ണ​തി​ന്‍റെ ഞെ​ട്ട​ലി​നെതു​ട​ർ​ന്ന് ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ ഇ​വ​രി​ൽ ഒ​രാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മാ​ള ക​ട​വി​നു സ​മീ​പ​മു​ള്ള എം​സി​എ​ഫി​ൽ ധാ​രാ​ളം മാ​ലി​ന്യം കൂ​ടി​ക്കി​ട​ക്കു​ന്നു​ണ്ട്. ഇ​തി​ൽ​നി​ന്ന് അ​ഞ്ചു ലോ​ഡ് ക​ഴി​ഞ്ഞ​ദി​വ​സം ക​യ​റ്റി​പ്പോ​യി​രു​ന്നു. ഇ​നി​യും ധാ​രാ​ളം മാ​ലി​ന്യം ഇ​വി​ടെ അ​വ​ശേ​ഷി​ക്കു​ന്നു​ണ്ട്. മ​തി​ലി​ന്‍റെ കാ​ല​പ്പ​ഴ​ക്ക​വും മ​ഴ​യും ഇ​തോ​ടൊ​പ്പം മാ​ലി​ന്യക്കൂ​മ്പാ​ര​വും മ​തി​ൽ ത​ക​രാ​ൻ ഇ​ട​യാ​ക്കി.

District News

പോ​ലീ​സ് ജീ​പ്പി​ടി​ച്ച് വി​ദ്യാ​ര്‍​ഥി മ​രി​ച്ച സം​ഭ​വം; സ്റ്റേ​ഷ​നി​ലേ​ക്ക് പ്ര​തി​ഷേ​ധമാ​ര്‍​ച്ച് ന​ട​ത്തി

ആ​ളൂ​ര്‍: ആ​ളൂ​രി​ല്‍ പോ​ലീ​സ് ജീ​പ്പി​ടി​ച്ച് വി​ദ്യാ​ര്‍​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഗൗ​ര​വ​ത​ര​മാ​യ അ​ന്വേ​ക്ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, മ​രി​ച്ച വി​ദ്യാ​ര്‍​ഥി​യു​ടെ കു​ടും​ബ​ത്തി​ന് അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക, ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന വി​ദ്യാ​ര്‍​ഥി​യു​ടെ ചി​കി​ത്സാ ചെ​ല​വ് സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ഡി​വൈ​എ​ഫ്‌​ഐ, എ​സ്എ​ഫ്‌​ഐ നേ​തൃ​ത്വ​ത്തി​ല്‍ ആ​ളൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് സം​ഘ​ടി​പ്പി​ച്ചു.

ആ​ളൂ​ര്‍ സെ​ന്‍റ​റി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം പി.​കെ. ഡേ​വി​സ് മാ​സ്റ്റ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​വൈ​എ​ഫ്‌​ഐ ജി​ല്ലാ ക​മ്മി​റ്റി അം​ഗം പി.​വി. വി​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ടി.​കെ. സ​ന്തോ​ഷ്, എം. ​രാ​ജേ​ഷ്, അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച ജു​വി​ന്‍ രാ​ജു​വി​ന്‍റെ ബ​ന്ധു മോ​ളി ടീ​ച്ച​ര്‍, എ​സ്എ​ഫ്‌​ഐ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ല്‍​വി​ന്‍ ഷാ​ജി, ഐ.​എ​ന്‍. ബാ​ബു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഡി​വൈ​എ​ഫ്‌​ഐ ജി​ല്ലാ ക​മ്മി​റ്റി അം​ഗം ഐ.​എ​സ്. അ​ക്ഷ​യ് സ്വാ​ഗ​ത​വും എ​സ്എ​ഫ്‌​ഐ ജി​ല്ലാ ക​മ്മി​റ്റി അം​ഗം സി.​ആ​ര്‍. അ​ഭി​ജി​ത് ന​ന്ദി​യും പ​റ​ഞ്ഞു.
സാ​ലി​ഹ് ഫ​സ​ലു​ദ്ദീ​ന്‍, ടി.​എ. രാ​ഹു​ല്‍, വി.​ബി. ആ​ര്‍​ച്ച തു​ട​ങ്ങി​യ​വ​ര്‍ പ്ര​തി​ഷേ​ധ മാ​ര്‍​ച്ചി​നു നേ​തൃ​ത്വം ന​ല്‍​കി.

District News

ക്ഷീ​ര​ക​ർ​ഷ​ക ആ​ദ​ര​വും ക​ർ​ഷ​ക​സെ​മി​നാ​റും

ചാ​ല​ക്കു​ടി: വെ​റ്റ​റി​നേ​റി​യ​ൻ​സ് ക്ല​ബ് ചാ​ല​ക്കു​ടി​യും ഇ​ന്ത്യ​ൻ വെ​റ്റ​റി​ന​റി അ​സോ​സി​യേ​ഷ​ൻ (ഐ​വി​എ) ചാ​ല​ക്കു​ടി താ​ലൂ​ക്ക് യൂ​ണി​റ്റും സം​യു​ക്ത​മാ​യി പൂ​ലാ​നി ക്ഷീ​ര​സം​ഘം ഹാ​ളി​ൽ ക്ഷീ​ര​ക​ർ​ഷ​ക ആ​ദ​ര​വും ക​ർ​ഷ​ക​സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു. 18 ക്ഷീ​ര​ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു. ചാ​ല​ക്കു​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജാ​ൻ​സി പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വെ​റ്റ​റി​നേ​റി​യ​ൻ​സ് ക്ല​ബ് ചാ​ല​ക്കു​ടി പ്ര​സി​ഡ​ന്‍റ് ഡോ.​യു.​എ​സ്. രാ​മ​ച​ന്ദ്ര​ൻ, മേ​ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി പു​ളി​ക്ക​ൻ, ഐ​വി​എ തൃ​ശൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​എം. ഗം​ഗാ​ധ​ര​ൻ​നാ​യ​ർ, ചാ​ല​ക്കു​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സൗ​മ്യ ഷി​ബു, മേ​ലൂ​ർ പ​ഞ്ചാ​യ​ത്തം​ഗം ര​മ്യ വി​ജി​ത്ത്, പൂ​ലാ​നി ആ​പ്കോ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​ജി. സ​തീ​ഷ്കു​മാ​ർ, വെ​റ്റ​റി​നേ​റി​യ​ൻ​സ് ക്ല​ബ് സെ​ക്ര​ട്ട​റി ഡോ. ​വി.​ബി. അ​ജി​ത​ൻ, ഐ​വി​എ ചാ​ല​ക്കു​ടി താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ഡോ.​പി.​എ​സ്. അ​ഭി​ലാ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ല​ഹ​രി​ക്കെ​തി​രേ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്ക​ണം: മ​ന്ത്രി ജ​നീ​ഷ്

തൃ​ശൂ​ർ: അ​ന്താ​രാ​ഷ്ട്ര ല​ഹ​രി​വി​രു​ദ്ധ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ർ​പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ല​ഹ​രി​വി​രു​ദ്ധ​ദി​നാ​ച​ര​ണം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​ഹ​രി വ്യ​ക്തി​യെ​യും കു​ടും​ബ​ത്തെ​യും സ​മൂ​ഹ​ത്തെ​യും ബാ​ധി​ക്കു​ന്ന ഗു​രു​ത​ര​മാ​യ സാ​മൂ​ഹി​ക​പ്ര​ശ്ന​മാ​ണെ​ന്നും ഇ​തി​നെ​തി​രേ ബോ​ധ​വ​ത്ക​ര​ണ​വും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ശ​ക്ത​മാ​ക്കേ​ണ്ട​തു കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡെ​പ്യൂ​ട്ടി മേ​യ​ർ എ. ​പ്ര​സാ​ദ്, ജി​ല്ലാ ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ, ക​മ്മീ​ഷ​ണ​ർ ന​കു​ൽ ആ​ർ. ദേ​ശ്മു​ഖ്, എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ സ​ജീ​വ് കു​മാ​ർ, ഡി​ഡി​ഇ രോ​ഹി​ത് ന​ന്ദ​കു​മാ​ർ, കോ​ർ​പ​റേ​ഷ​ൻ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ അ​ഡ്വ. വി​ല്ലി ജി​ജോ, ജേ​ക്ക​ബ് പു​ലി​ക്കോ​ട്ടി​ൽ, ഷീ​ന ച​ന്ദ്ര​ൻ, ടി.​ആ​ർ. സ​ന്തോ​ഷ്, ക​രോ​ളി ജോ​ഷ്വാ, കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, മേ​ഫി ഡെ​ൽ​സ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. തെ​ക്കേ​ഗോ​പു​ര​ന​ട​യി​ൽ ല​ഹ​രി​വി​രു​ദ്ധ​പ്ര​തി​ജ്ഞ​യും റാ​ലി​യും ബോ​ധ​വ​ത്ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു.

ല​ഹ​രി​വി​രു​ദ്ധ മി​നി ലോ​ക​ക​പ്പ്:
വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​നു വി​ജ​യം

തൃ​ശൂ​ർ: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി സി​റ്റി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ "ല​ഹ​രി​ക്കെ​തി​രേ ഫു​ട്ബോ​ൾ ല​ഹ​രി' എ​ന്ന സ​ന്ദേ​ശ​വു​മാ​യി സം​ഘ​ടി​പ്പി​ച്ച മി​നി ലോ​ക​ക​പ്പി​ൽ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് ജേ​താ​ക്ക​ൾ. തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് റ​ണ്ണേ​ഴ്സ് അ​പ്പ് ട്രോ​ഫി ക​ര​സ്ഥ​മാ​ക്കി. തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തി​യ ടൂ​ർ​ണ​മെ​ന്‍റ് രാ​ജ​ൻ ജെ. ​പ​ല്ല​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ന​കു​ൽ ആ​ർ. ദേ​ശ്മു​ഖ്, കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ, തൃ​ശൂ​ർ റേ​ഞ്ച് ഡി​ഐ​ജി ടി. ​നാ​രാ​യ​ണ​ൻ, ഡെ​പ്യൂ​ട്ടി മേ​യ​ർ ആ​ർ. പ്ര​സാ​ദ്, ആ​ർ​ട്ട് ഓ​ഫ് ലി​വിം​ഗ് സീ​നി​യ​ർ ഫാ​ക്ക​ൽ​റ്റി ബ്ര​ഹ്മ​ചാ​രി ചി​ത്പ്ര​കാ​ശ, സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി. ​സു​മേ​ഷ്, തൃ​ശൂ​ർ സി​റ്റി നാ​ർ​ക്കോ​ട്ടി​ക്സ് എ​സി​പി പി. ​ഷി​ബു, തൃ​ശൂ​ർ എ​സി​പി എം. ​ശ​ശി​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ്ര​സ് ക്ല​ബ്, കേ​ര​ള പോ​ലീ​സ്, കോ​ർ​പ​റേ​ഷ​ൻ, എ​ക്സൈ​സ്, ബാ​ർ അ​സോ​സി​യേ​ഷ​ൻ, ഫ​യ​ർ ഫോ​ഴ്സ്, വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്, ജ​യി​ൽ തു​ട​ങ്ങി​യ ടീ​മു​ക​ളാ​ണു മാ​റ്റു​ര​ച്ച​ത്. സി​റ്റി പോ​ലീ​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മി​ഷ​ണ​ർ എം. ​ശ​ശി​ധ​ര​ൻ, നാ​ർ​ക്കോ​ട്ടി​ക് സെ​ൽ എ​സി​പി പി. ​ഷി​ബു എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

District News

ഒ​ല്ലൂ​രി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 20 പേ​ർ​ക്കു പ​രി​ക്ക്

ഒ​ല്ലൂ​ർ: സ്വ​കാ​ര്യ​ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 20 പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​എ​സ്ഐ ആ​ശു​പ​ത്രി​ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. നാ​ലു​പേ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. സാ​ര​മാ​യി പ​രി​ക്കേ​റ്റ വ​ടൂ​ക്ക​ര സ്വ​ദേ​ശി നി​ർ​മ​ൽ ജോ​ർ​ജ് (41), പാ​ല​പ്പി​ള്ളി സ്വ​ദേ​ശി സ​ന്ധ്യ​മോ​ൾ(26), ചൊ​വ്വൂ​ർ സ്വ​ദേ​ശി തെ​രേ​സ(68), ക​ല്ലൂ​ർ സ്വ​ദേ​ശി ജോ​യ്സി(58) എ​ന്നി​വ​രെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ത​ലോ​ർ ഭാ​ഗ​ത്തു​നി​ന്നു തൃ​ശൂ​രി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന മാ​താ ബ​സും തൃ​ശൂ​രി​ൽ​നി​ന്നു ത​ലോ​ർ ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന സു​മം​ഗ​ലി ബ​സു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബ​സി​ന്‍റെ ഡ്രൈ​വ​ർ​സീ​റ്റി​ൽ കു​ടു​ങ്ങി​യ ഡ്രൈ​വ​റെ ഏ​റെ​നേ​ര​ത്തെ ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.
ഒ​ല്ലൂ​ർ പോ​ലീ​സും അ​ഗ്നി​ര​ക്ഷാ​സേ​ന​യും സ്ഥ​ല​ത്തെ​ത്തി​യാ​ണ് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

District News

സം​സ്ഥാ​ന ജേ​താ​ക്ക​ളാ​യ ജി​ല്ലാ ടീ​മം​ഗ​ങ്ങ​ളെ അ​നു​മോ​ദി​ച്ചു

തൃ​ശൂ​ർ: ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി​യോ​ട​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന ചാ​ന്പ്യ​ൻ​മാ​രാ​യ സീ​നി​യ​ർ പു​രു​ഷ-​വ​നി​താ ടീ​മം​ഗ​ങ്ങ​ളെ​യും സ​ബ് ജൂ​ണി​യ​ർ- ജൂ​ണി​യ​ർ വ​നി​താ ടീ​മം​ഗ​ങ്ങ​ളെ​യും ആ​ദ​രി​ച്ചു. ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ടീം ​മു​ൻ ക്യാ​പ്റ്റ​ൻ ഐ.​എം. വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സി. ​സു​മേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ താ​രം വി​ക്ട​ർ മ​ഞ്ഞി​ല മു​ഖ്യാ​ഥി​തി​യാ​യി.

പ​ദ്മ​ശ്രീ ല​ഭി​ച്ച ഐ.​എം. വി​ജ​യ​നെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ഡി​എ​ഫ്എ ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി റോ​യ് കു​ര്യ​ൻ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഖി​ൽ അ​നി​രു​ദ്ധ​ൻ, ഫു​ട് ബോ​ ൾ പ​രി​ശീ​ല​ക​ൻ എം. ​പീ​താം​ബ​ര​ൻ, മു​ൻ ദേ​ശീ​യ ഫു​ട് ബോ​ൾ താ​ര​ങ്ങ​ളാ​യ കെ.​എ​ഫ്. ബെ​ന്നി, സി.​ഡി. ഫ്രാ​ൻ​സി​സ്, ഷെ​ഫീ​ക്ക്, എ​ൻ.​കെ. ഇ​ട്ടി​മാ​ത്യു, പി.​എം. അ​ശോ​ക് കു​മാ​ർ, സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം എം. ​വി. പ്ര​ശാ​ന്ത്, കേ​ര​ള ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ശി​വ​കു​മാ​ർ, ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ വി.​സി. വി​നോ​ദ്, സോ​ളി സേ​വ്യ​ർ, കെ.​എ. ന​വാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ ഒ​ഴി​വു​വ​ന്ന ഭാ​ര​വാ​ഹി​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു ഡേ​വി​ഡ് ആ​ന്‍റോ (സെ​ക്ര​ട്ട​റി), വി. ​മു​ര​ളീ​ധ​ര​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്), കെ.​ജി. ര​ഘു​ന​ന്ദ​ന​ൻ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), സി.​കെ. മ​നോ​ജ്, എം.​പി. വി​ന​യ​ച​ന്ദ്ര​ൻ (എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

District News

എ​ൽ​പി​ജി ഓ​പ്പ​ണ്‍ ഫോ​റം വി​ളി​ച്ചു​കൂ​ട്ടു​ന്നി​ല്ല

തൃ​ശൂ​ർ: മൂ​ന്നു​മാ​സ​ത്തി​ൽ ഒ​രി​ക്ക​ൽ വി​ളി​ച്ചു​ചേ​ർ​ക്കേ​ണ്ട എ​ൽ​പി​ജി ഓ​പ്പ​ണ്‍ ഫോ​റം ജി​ല്ല​യി​ൽ പ​തി​നൊ​ന്നു​മാ​സ​മാ​യി​ട്ടും വി​ളി​ച്ചു​കൂ​ട്ടാ​ത്ത​തി​ൽ ജി​ല്ലാ ഉ​പ​ഭോ​ക്തൃ സ​മി​തി പ്ര​തി​ഷേ​ധി​ച്ചു. ഉ​പ​ഭോ​ക്തൃ സ​മി​തി പ്ര​വ​ർ​ത്ത​ക​ർ നി​ര​വ​ധി​ത​വ​ണ അ​ധി​കാ​രി​ക​ളോ​ട് നേ​രി​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഫ​ലം ഉ​ണ്ടാ​കു​ന്നി​ല്ല.

ജി​ല്ലാ ക​ള​ക്ട​ർ​ക്കു​വേ​ണ്ടി ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​റാ​ണ് യോ​ഗം വി​ളി​ക്കേ​ണ്ട​ത്. എ​ൽ​പി​ജി വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഒ​ട്ടേ​റെ പ​രാ​തി​ക​ളു​ണ്ട്. ഗ്യാ​സ് സി​ലി​ണ്ട​ർ ന​ൽ​കു​ന്പോ​ൾ ബി​ൽ ന​ൽ​കാ​തി​രി​ക്കു​ക,ബി​ൽ തു​ക​യെ​ക്കാ​ൾ കൂ​ടു​ത​ൽ തു​ക നി​ർ​ബ​ന്ധി​ച്ചു​വാ​ങ്ങു​ക. അ​ധി​ക​തു​ക ന​ൽ​കാ​ത്ത​വ​ർ​ക്കു ഗ്യാ​സ് എ​ത്തി​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സം വ​രു​ത്തു​ക. അ​ന്യാ​യ​മാ​യ ട്രാ​ൻ​സ്പോ​ർ​ട്ടിം​ഗ് ചാ​ർ​ജ് ഈ​ടാ​ക്കു​ക. സി​ലി​ണ്ട​ർ കൊ​ണ്ടു​വ​രു​ന്പോ​ൾ ഒ​രു​ത​വ​ണ വീ​ട്ടി​ൽ ആ​ളി​ല്ലാ​തെ വ​ന്നാ​ൽ, മ​റ്റൊ​രു അ​റി​യി​പ്പ് കൂ​ടാ​തെ ബു​ക്കി​ങ് കാ​ൻ​സ​ൽ ചെ​യ്യു​ക തു​ട​ങ്ങി​യ നി​ര​വ​ധി പ​രാ​തി​ക​ൾ​ക്ക് അ​ടി​യ​ന്തി​ര പ​രി​ഹാ​രം കാ​ണേ​ണ്ട​തു​ണ്ട്.

എ​ൽ​പി​ജി ഓ​പ്പ​ണ്‍ ഫോ​റം ഉ​ട​നേ വി​ളി​ച്ചു കൂ​ട്ടു​ന്ന​തി​നു ജി​ല്ലാ ക​ള​ക്ട​ർ ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ​ക്കു ക​ർ​ശ​ന​നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നു ജി​ല്ലാ ഉ​പ​ഭോ​ക്തൃ​സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് മു​ട്ടി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നി​യ​ൻ കൊ​ട​ക​ര, കെ. ​മോ​ഹ​ൻ​ദാ​സ്, ജോ​ണി വ​ർ​ഗീ​സ്, സി. ​വി​ശ്വ​നാ​ഥ​ൻ, ജോ​ണി പു​ല്ലോ​ക്കാ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ചി​റ​ങ്ങ​ര​യി​ൽ മ​ണി​ക്കൂ​റു​ക​ളു​ടെ ഇ​ട​വേ​ള​യി​ൽ ര​ണ്ട് കാ​റ​പ​ക​ട​ങ്ങ​ൾ

കൊ​ര​ട്ടി: ദേ​ശീ​യ​പാ​ത​യി​ലെ ചി​റ​ങ്ങ​ര മേ​ൽ​പാ​ല​ത്തി​നു​സ​മീ​പം മ​ണി​ക്കൂ​റു​ക​ളു​ടെ ഇ​ട​വേ​ള​യി​ൽ ര​ണ്ടു കാ​റു​ക​ൾ അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. ഇ​രു അ​പ​ക​ട​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ൾ​ക്കു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചെ​ങ്കി​ലും യാ​ത്രി​ക​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ 2.30 ഓ​ടെ​യാ​ണ് ആ​ദ്യ അ​പ​ക​ട​മു​ണ്ടാ​യ​ത്. എ​റ​ണാ​കു​ള​ത്തു​നി​ന്ന് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് അ​ഞ്ചം​ഗ​സം​ഘം സ​ഞ്ച​രി​ച്ച കാ​ർ ചി​റ​ങ്ങ​ര മേ​ൽ​പാ​ലം ഇ​റ​ങ്ങി​വ​രു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. വാ​ഹ​നം സ​ർ​വീ​സ് റോ​ഡി​നോ​ടു​ചേ​ർ​ന്നു​ള്ള മീ​ഡി​യ​നി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി, സ​ർ​വീ​സ് റോ​ഡ് ഭേ​ദി​ച്ച് കാ​ന​യ്ക്കു​മു​ക​ളി​ലെ കോ​ൺ​ക്രീ​റ്റ് സ്ലാ​ബി​ൽ ഇ​ടി​ച്ചാ​ണ് നി​ന്ന​ത്.

രാ​വി​ലെ ഒ​ന്പ​തു​മ​ണി​യോ​ടെ നേ​രി​യ ചാ​റ്റ​ൽ​മ​ഴ​യ്ക്കി​ടെ​യാ​യി​രു​ന്നു ര​ണ്ടാ​മ​ത്തെ അ​പ​ക​ടം. തൊ​ടു​പു​ഴ​യി​ൽ​നി​ന്ന് ഗു​രു​വാ​യൂ​രി​ലേ​ക്കു മൂ​ന്നം​ഗ​സം​ഘം സ​ഞ്ച​രി​ച്ച കാ​ർ മേ​ൽ​പാ​ലം ഇ​റ​ങ്ങി​വ​രു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ട് മീ​ഡി​യ​നി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ര​ണ്ട് അ​പ​ക​ട​ങ്ങ​ളി​ലും ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. മേ​ൽ​പാ​ലം ഇ​റ​ങ്ങു​ന്ന ഭാ​ഗ​ത്തു മ​ഴ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ അ​മി​ത​വേ​ഗം ഒ​ഴി​വാ​ക്കി ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

District News

മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​രെയും പ്ര​തി​ഭ​കളെയും ആ​ദ​രി​ച്ചു

കൂ​റ്റ​നാ​ട്: നാ​ഗ​ല​ശേ​രി മ​തു​പ്പു​ള്ളി പെ​രി​ങ്ങോ​ട് സ​ഹൃ​ദ​യ വാ​യ​ന​ശാ​ല​യും കൂ​ട്ടാ​യ്മ​യും സം​യു​ക്ത​മാ​യി പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു.

നാ​ഗ​ല​ശേ​രി പ​ഞ്ചാ​യ​ത്ത് 11, 12 വാ​ർ​ഡു​ക​ളി​ലെ​യും തി​രു​മി​റ്റ​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ​തി​നാ​റാം വാ​ർ​ഡി​ലേ​യും ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും വ്യ​ത്യ​സ്ഥ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച​വ​രേ​യു​മാ​ണ് ആ​ദ​രി​ച്ച​ത്.

നാ​ഗ​ല​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. നി​ഷ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് സി. ​മൂ​സ പെ​രി​ങ്ങോ​ട് അ​ധ്യ​ക്ഷ​നാ​യി. വി​വ​ർ​ത്ത​ക​ൻ എ​ൻ.​പി. ജ​നാ​ർ​ദ​ന​ൻ പി​ഷാ​ര​ടി, സ്വ​ന്തം കൈ​പ്പ​ട​യി​ൽ 193 രാ​ജ്യ​ങ്ങ​ളു​ടെ പ​താ​ക​ക​ൾ വ​ര​ച്ചു ത​യാ​റാ​ക്കി അം​ഗീ​കാ​രം നേ​ടി​യ ഡോ. ​സ​ന ഷാ​ഫി, കേ​ന്ദ്ര സു​ര​ക്ഷാ​സേ​ന​യി​ൽ നി​യ​മ​നം ല​ഭി​ച്ച എം.​എ​സ്. അ​ഭി​ന​വ് എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ൾ, വാ​യ​ന​ശാ​ലാ ഭാ​ര​വാ​ഹി​ക​ൾ പ്ര​സം​ഗി​ച്ചു.

District News

നാ​യ​യെ പു​ലി കൊ​ന്നു: സീ​താ​ർ​കു​ണ്ടു​കാ​ർ ഭീ​തി​യി​ൽ

കൊ​ല്ല​ങ്കോ​ട്: സി​താ​ർ​കു​ണ്ട് ഭാ​ഗ​ത്ത് വീ​ട്ടി​ൽ ച​ങ്ങ​ല​യി​ൽ ബ​ന്ധി​ച്ചി​രു​ന്ന വ​ള​ർ​ത്തു​നാ​യ​യെ പു​ലി കൊ​ന്നു. ത​ടി​ക്കാ​ട് റ​ഷീ​ദി​ന്‍റെ ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത വി​ട്ടി​ലാ​ണ് സം​ഭ​വം. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ച​ങ്ങ​ല​യ്ക്കി​ട്ട് ഇ​വി​ട​ത്തെ തൊ​ഴി​ലാ​ളി വീ​ട്ടി​ലേ​ക്കു​പോ​യി. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​നു സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് നാ​യ​യെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വി​വ​രം അ​റി​യി​ച്ചതിനെതു​ട​ർ​ന്ന് വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ച​തി​ൽ പു​ലി​യു​ടെ സാ​മീ​പ്യം സ്ഥി​രീ​ക​രി​ച്ചു.

ഇ​തി​നി​ടെ ര​ണ്ടു​ കി​ലോ​മീ​റ്റ​ർ അ​ക​ലെ കാ​ളി​ക്കു​ള​മ്പി​ൽ മൂ​ന്നാ​ഴ്ച​യ്ക്കു​മു​ൻ​പ് പു​ലി​യെ കണ്ട സ്ഥ​​ല​ത്ത് നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ച്ചെ​ങ്കി​ലും പു​ലി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടി​ല്ല. സീ​താ​ർ​കു​ണ്ടി​ൽ നാ​യ​യെ കൊ​ന്ന​തു കാ​ളി​ക്കു​ള​മ്പി​ൽ കാ​ണ​പ്പെ​ട്ട പു​ലി​യാ​വാ​നി​ട​യു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു.

District News

നെ​ന്മാ​റ​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ക്കി അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ്

നെ​ന്മാ​റ: റോ​ഡി​ന്‍റെ വീ​തി​ക്കു​റ​വും അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗും ചേ​ർ​ന്ന​തോ​ടെ നെ​ന്മാ​റ ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ദി​നം​പ്ര​തി രൂ​ക്ഷ​മാ​കു​ന്നു. പ്ര​ത്യേ​കി​ച്ച് മം​ഗ​ലം- ഗോ​വി​ന്ദാ​പു​രം പ്ര​ധാ​ന റോ​ഡി​ലൂ​ടെ വാ​ഹ​ന​യാ​ത്ര ഏ​റെ ദു​ഷ്ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ.
ടൗ​ണി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി റോ​ഡ​രി​കി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു​ചെ​യ്യു​ന്ന​ത് പ​തി​വാ​യ​തോ​ടെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ബു​ദ്ധി​മു​ട്ടി​ലാ​ണ്.

ബ​സ് സ്റ്റാ​ൻ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള ക​ട​ക​ളി​ലേ​ക്കും ഷോ​പ്പിം​ഗ് കോം​പ്ല​ക്സു​ക​ളി​ലേ​ക്കും എ​ത്തു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി മ​തി​യാ​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഒ​രു​ക്കാ​ത്ത​താ​ണ് റോ​ഡ​രി​കി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​നു പ്ര​ധാ​ന കാ​ര​ണം. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ മു​ത​ൽ കാ​റു​ക​ൾ വ​രെ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും പാ​ർ​ക്ക് ചെ​യ്യു​ന്ന​തോ​ടെ ഗ​താ​ഗ​ത​ക്കു​രു​ക്കും പ​തി​വാ​യി.

ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​നാ​യി ബ​സ് സ്റ്റാ​ൻ​ഡി​ലും പ്ര​ധാ​ന ക​വ​ല​ക​ളി​ലും പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​ശ്ന​ത്തി​നു ശാ​ശ്വ​ത​പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് നി​രോ​ധി​ച്ചു​ള്ള മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടും പ​ല​രും അ​വ​ഗ​ണി​ക്കു​ന്ന​തും വി​ന​യാ​വു​ക​യാ​ണ്.
അ​തേ​സ​മ​യം, നെ​ന്മാ​റ ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ശാ​ശ്വ​ത​പ​രി​ഹാ​ര​മാ​യി നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള ബൈ​പാ​സ് റോ​ഡ് പ​ദ്ധ​തി​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​തീ​ക്ഷ. അ​യി​നം​പാ​ട​ത്ത് നി​ന്നാ​രം​ഭി​ച്ച് വി​ത്ത​ന​ശേ​രി വ​രെ എ​ത്തു​ന്ന ത​ര​ത്തി​ലാ​ണ് ബൈ​പാ​സ് റോ​ഡ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ വ​ർ​ഷ​ങ്ങ​ളാ​യി പ്ര​ഖ്യാ​പ​ന​ങ്ങ​ളി മാ​ത്രം ഒ​തു​ങ്ങി​ക്കി​ട​ക്കു​ന്ന പ​ദ്ധ​തി ഇ​തു​വ​രെ യാ​ഥാ​ർ​ഥ്യ​മാ​യി​ട്ടി​ല്ല. പ​ദ്ധ​തി​യു​ടെ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

District News

താ​മ​ര​ക്കു​ളം​പാ​ലം പു​ന​ർ​നി​ർ​മാ​ണം തു​ട​ങ്ങി

ചി​റ്റൂ​ർ: ക​ർ​ഷ​ക പ്ര​തി​ഷേ​ധ​ത്തെ​തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ച പാ​ലം​പ​ണി പു​ന​രാം​ര​ഭി​ച്ചു. പാ​ലം​നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത കാ​ര​ണം വെ​ള​ള​മെ​ത്തി​ല്ലെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് ഒ​രാ​ഴ്ച​മു​ന്പ് ഒ​രു​വി​ഭാ​ഗം ക​ർ​ഷ​ക​ർ നി​ർ​മാ​ണം ത​ട​ഞ്ഞ​ത്. വ​യ​ലി​ൽ വെ​ള്ള​മെ​ത്തി​ക്കാ​ൻ ക്ര​മീ​ക​ര​ണം ന​ട​ത്താ​മെ​ന്ന ഉ​റ​പ്പി​നെ തു​ട​ർ​ന്നാ​ണ് ക​ർ​ഷ​ക​ർ സ​മ​രം നി​ർ​ത്തി​യ​ത്.

ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ പാ​ല​ത്തി​ലൂ​ടെ ഗ​താ​ഗ​തം ന​ട​ത്താ​നാ​കു​മെ​ന്നും ക​നാ​ൽ തു​റ​ക്കാ​നാ​കു​മെ​ന്നും ക​രാ​റു​കാ​ര​ൻ അ​റി​യി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ സ​മീ​പ​ത്തെ വ​യ​ലി​ൽ ഒ​രു​ക്കി​യ താ​ത്കാ​ലി​ക പാ​ത​യി​ലൂ​ടെ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന​ത്.

District News

ഡോ. ​ഗു​രു ഗോ​പി​നാ​ഥ് പു​ര​സ്കാ​രം പ​ത്താം​ക്ലാ​സു​കാ​ര​ൻ റി​ഷി വി​ശാ​ഖി​ന്

വ​ട​ക്ക​ഞ്ചേ​രി: കേ​ര​ളന​ട​ന​ത്തി​ന്‍റെ ഉ​പ​ജ്ഞാ​താ​വാ​യ ഡോ. ​ഗു​രു ഗോ​പി​നാ​ഥി​ന്‍റെ നാ​മ​ധേ​യ​ത്തി​ലു​ള്ള പു​ര​സ്കാ​രം വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി റി​ഷി വി​ശാ​ഖി​ന്. കേ​ര​ള​ന​ട​ന​ത്തി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ൽ എ ​ഗ്രേ​ഡ് നേ​ടി​യ​തു പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​രം.
തൃ​ശൂ​ർ സം​ഗീ​തനാ​ട​ക അ​ക്കാ​ദ​മി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​ലാ​മ​ണ്ഡ​ലം ര​ജി​സ്ട്രാ​ർ രാ​ജേ​ഷ് കു​മാ​റി​ൽ​നി​ന്നും പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.

ക​ലാ​മ​ണ്ഡ​ലം രാ​ജേ​ഷി​ന്‍റെ ശി​ക്ഷ​ണ​ത്തി​ൽ മൂ​ന്നു​വ​യ​സു​മു​ത​ൽ കേ​ര​ള​ന​ട​നം, കു​ച്ചു​പ്പു​ടി, ഭ​ര​ത​നാ​ട്യം, ക​ഥ​ക​ളി എ​ന്നി​വ അ​ഭ്യ​സി​ച്ചു​വ​രു​ന്നു​ണ്ട്. ജി​ല്ലാ- സം​സ്ഥാ​ന ക​ലോ​ത്സ​വ​ങ്ങ​ളി​ൽ നി​ർ​വ​ധി ത​വ​ണ വി​വി​ധ​യി​ന​ങ്ങ​ളി​ൽ എ​ഗ്രേ​ഡ് ല​ഭി​ച്ചി​ട്ടു​ണ്ട്.
മ​ഞ്ഞ​പ്ര പി​കെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. വ​ട​ക്ക​ഞ്ചേ​രി ഗാ​ന്ധി​ഗ്രാ​മ​ത്തി​ൽ വി​ശാ​ഖ് - സ​ലീ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

District News

തൂ​ഫാ​ന്‍: തൃ​ത്താ​ല മേ​ഖ​ല​യി​ൽ ത​ണു​ത്ത പ്ര​തി​ക​ര​ണം

കൂ​റ്റ​നാ​ട്: ല​ഹ​രി​മാ​ഫി​യ​ക​ള്‍​ക്കെ​തി​രേ തു​ട​ങ്ങി​യ തൂ​ഫാ​ന്‍ പ​ദ്ധ​തി​ക്ക് തൃ​ത്താ​ല​മേ​ഖ​ല​യി​ല്‍ ത​ണു​ത്ത​പ്ര​തി​ക​ര​ണം. മാ​സ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും തൃ​ത്താ​ല എ​ക്സൈ​സ്, തൃ​ത്താ​ല, ചാ​ലി​ശേ​രി പോ​ലീ​സും കാ​ര്യ​മാ​യ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യി​ല്ലെ​ന്ന​താ​ണ് ആ​ക്ഷേ​പം.
ര​ണ്ടു​വ​ര്‍​ഷം മു​മ്പാ​ണ് 300 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി നാ​ലു​പേ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​ര്‍ പ​ട്ടാ​മ്പി പാ​ല​ത്തി​ന് സ​മീ​പ​ത്തെ ലോ​ഡ്ജി​ല്‍ സ്ഥി​ര​താ​മ​സ​മാ​ക്കി​യാ​ണ് ബി​സി​ന​സ് ന​ട​ത്തി​വ​ന്നി​രു​ന്ന​ത്.

അ​തി​നു​മു​മ്പും ശേ​ഷ​വും നി​ര​വ​ധി ല​ഹ​രി​സം​ഘ​ത്തെ പോ​ലീ​സ് യാ​ദൃ​ശ്ചി​ക​മാ​യി പി​ടി​കൂ​ടാ​റു​ണ്ട​ങ്കി​ലും കാ​ര്യ​മാ​യ ന​ട​പ​ടി​ക​ളു​ണ്ടാ​യി​ട്ടി​ല്ല. പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളി​ലേ​ക്ക് ല​ഹ​രി​യു​ടെ ഒ​ഴു​ക്കു​ണ്ട്. ഇ​വ​ർ കൂ​ട്ട​ത്തോ​ടെ താ​മ​സി​ക്കു​ന്ന​യി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​ക്കു അ​ധി​കൃ​ത​ർ ത​യാ​റ​ല്ല. തൊ​ഴി​ലാ​ളി​ക​ളെ ആ​വ​ശ്യ​ക്കാ​ര്‍​ക്ക് എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന ഏ​ജ​ന്‍റു​മാ​രും ല​ഹ​രി​വി​പ​ണ​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​ണെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​ണ്. ചാ​ത്ത​ന്നൂ​ര്‍ അ​കി​ലാ​ണം ഭാ​ഗ​ത്തു​മാ​ത്രം കാ​ടി​നു​ള്ളി​ല്‍ വാ​റ്റു​കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. ഇ​വി​ടെ ഇ​ത്ത​വ​ണ തൂ​ഫാ​ൻ അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യെ​ത്തി​യി​ട്ടു​മി​ല്ല.

 "റ​ണ്‍ മ​ല​ബാ​ര്‍ റ​ണ്‍ മാ​ര​ത്ത​ണ്‍'
നാ​ളെ ചെർപ്പുളശേരിയിൽ

പ​ട്ടാ​ന്പി: ചെ​ര്‍​പ്പു​ള​ശേ​രി മ​ല​ബാ​ര്‍ പോ​ളി​ടെ​ക്നി​ക്, ചെ​ര്‍​പ്പു​ള​ശേ​രി മു​നി​സി​പ്പാ​ലി​റ്റി, മൈ ​ഭാ​ര​ത്, ജ​ന​മൈ​ത്രി പോ​ലീ​സ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ റ​ണ്‍ മ​ല​ബാ​ര്‍ റ​ണ്‍ മാ​ര​ത്ത​ണ്‍ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.

ജീ​വി​ത​ത്തി​നാ​യി ഓ​ടാം.. മ​യ​ക്കു​മ​രു​ന്നി​നെ​തി​രേ ഒ​ന്നി​ക്കാം എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ച് ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ അ​ട​ക്ക​മു​ള്ള ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. നാ​ളെ രാ​വി​ലെ 5.30ന് ​ചെ​ര്‍​പ്പു​ള​ശേ​രി ഹൈ​സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍​നി​ന്ന് മ​ല​ബാ​ര്‍ പോ​ളി​ടെ​ക്നി​ക് വ​രെ​യാ​ണ് മാ​ര​ത്ത​ണ്‍. മ​ത്സ​ര​ത്തി​ല്‍ ഒ​ന്ന്, ര​ണ്ട് സ്ഥാ​നം ല​ഭി​ക്കു​ന്ന​വ​ര്‍​ക്കും അ​ടു​ത്ത 10 സ്ഥാ​ന​ങ്ങ​ളി​ല്‍ ഫി​നി​ഷ് ചെ​യ്യു​ന്ന​വ​ര്‍​ക്കും സ​മ്മാ​നം​ന​ൽ​കും. പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് പ്ര​ഭാ​ത​ഭ​ക്ഷ​ണം, മെ​ഡി​ക്ക​ല്‍ സ​പ്പോ​ര്‍​ട്ട് എ​ന്നി​വ ല​ഭി​ക്കും.

District News

പുസ്തകങ്ങളെ പരിചയപ്പെടുത്താൻ ക​രി​മ്പ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ബു​ക്ക്‌ ഹ​ണ്ട്

ക​ല്ല​ടി​ക്കോ​ട്: വാ​യ​ന മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​രി​മ്പ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ബു​ക്ക്‌ ഹ​ണ്ട് മ​ത്സ​രം ന​ട​ത്തി.
ട്ര​ഷ​ർ ഹ​ണ്ട് മാ​തൃ​ക​യി​ൽ ന​ൽ​കി​യ സൂ​ച​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്കൂ​ൾ ലൈ​ബ്ര​റി​യി​ൽ​നി​ന്നും പു​സ്ത​ക​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു മ​ത്സ​രം.

ക​ണ്ടെ​ത്തേ​ണ്ട പു​സ്ത​ക​ങ്ങ​ൾ തെ​ര​യു​ന്ന​തി​ലൂ​ടെ ലൈ​ബ്ര​റി​യി​ലെ നി​ര​വ​ധി പു​സ്ത ക​ങ്ങ​ൾ കു​ട്ടി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്ന​താ​യി​രു​ന്നു മ​ത്സ​ര​ത്തി​ന്‍റെ ല​ക്ഷ്യം. ഫ്രൈ​ഡേ റീ​ഡിം​ഗ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ത്സ​രം ന​ട​ത്തി​യ​ത്.
പ്രി​ൻ​സി​പ്പ​ൽ ബി​നോ​യ് എ​ൻ. ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ധ്യാ​പ​ക​രാ​യ ഗാ​യ​ത്രി ദേ​വി, അ​ച്യു​താ​ന​ന്ദ​ൻ, സൂ​ര​ജ് ബാ​ബു, കെ.​ആ​ർ. ജ്യോ​തി, എം. ​അ​രു​ൺ രാ​ജ് നേ​തൃ​ത്വം​ന​ൽ​കി.

District News

യു​വ​ക്ഷേ​ത്ര കോ​ള​ജി​ൽ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ റാ​ലി

മു​ണ്ടൂ​ർ: അ​ന്താ​രാ​ഷ്ട്ര ല​ഹ​രി​വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു യു​വ​ക്ഷേ​ത്ര കോ​ള​ജ് ആ​ന്‍റി​നാ​ർ​ക്കോ​ട്ടി​ക്ക് സെ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ന്ന​പ്പു​ള്ളി ബ​സ് സ്റ്റോ​പ്പി​ലേ​ക്കു സം​ഘ​ടി​പ്പി​ച്ച റാ​ലി പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടോ​മി ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റും ട്രെ​യ്നിം​ഗ് ആ​ൻ​ഡ് പ്ലെ​യ്സ്മെ​ന്‍റ് ഓ​ഫീ​സ​റു​മാ​യ ഫാ.​ഡോ. ലി​നോ സ്‌​റ്റീ​ഫ​ൻ ഇ​മ്മ​ട്ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. യു​യു​സി അ​ശ്വ​തി എ​സ്. നാ​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ.​ഡോ. ഷൈ​ജു പ​രി​യ​ത്ത് സ്വാ​ഗ​ത​വും ആ​ന്‍റി​നാ​ർ​ക്കോ​ട്ടി​ക്ക് സെ​ൽ ക​ൺ​വീ​ന​ർ ഡോ.​ജി. സു​ജീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

District News

വ​ക്കാ​വ് മാ​ലി​ന്യ​ പ്ലാ​ന്‍റി​ലേ​ക്കെ​ത്തി​യ വാ​ഹ​നം​ത​ട​ഞ്ഞ് നാ​ട്ടു​കാ​ർ

നെ​ന്മാ​റ: നെ​ന്മാ​റ പ​ഞ്ചാ​യ​ത്തി​ന്‍റെ വ​ക്കാ​വ് മാ​ലി​ന്യ​സം​സ്ക​ര​ണ യൂ​ണി​റ്റി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​സ​ങ്ങ​ളാ​യി താ​ളം​തെ​റ്റി​യ​തി​നെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി.

വ​ർ​ഷ​ങ്ങ​ളാ​യി കെ​ട്ടി​ക്കി​ട​ക്കു​ന്ന ലെ​ഗ​സി വേ​സ്റ്റ് നീ​ക്കം ചെ​യ്യാ​ത്ത​തും ദു​ർ​ഗ​ന്ധ​വും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ നാ​ട്ടു​കാ​ർ മാ​ലി​ന്യ​വു​മാ​യി എ​ത്തി​യ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞി​ട്ടു.

യൂ​ണി​റ്റി​ന്‍റെ പ​രി​സ​രം ഇ​പ്പോ​ൾ ദ​യ​നീ​യാ​വ​സ്ഥ​യി​ലാ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ വേ​ർ​തി​രി​ക്കാ​തെ കൂ​മ്പാ​ര​മാ​യി കി​ട​ക്കു​ന്ന​തും മ​ഴ​ക്കാ​ല​മാ​യ​തോ​ടെ ദു​ർ​ഗ​ന്ധം വ്യാ​പ​ക​മാ​യി പ​ട​രു​ന്ന​തും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ജീ​വി​തം ദു​രി​ത​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. പ്ര​ശ്നം രൂ​ക്ഷ​മാ​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

മാം​സാ​വ​ശി​ഷ്ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ക്ക​പ്പെ​ടാ​തെ കി​ട​ക്കു​ന്ന​തി​നാ​ൽ തെ​രു​വു​നാ​യ്ക്ക​ളും പ​ക്ഷി​ക​ളും മ​റ്റു​ജീ​വി​ക​ളും പ​രി​സ​ര​ങ്ങ​ളി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ച് സ​മീ​പ​ത്തെ കി​ണ​റു​ക​ളി​ലും വീ​ടു​ക​ളു​ടെ പ​രി​സ​ര​ത്തും ഉ​പേ​ക്ഷി​ക്കു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ഇ​തു​മൂ​ലം കു​ടി​വെ​ള്ള സ്രോ​ത​സു​ക​ൾ മ​ലി​ന​മാ​കു​ന്ന​താ​യും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ​തോ​ടെ ദു​ർ​ഗ​ന്ധ​വും കൊ​തു​കു​ശ​ല്യ​വും രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്ന​ലെ മാ​ലി​ന്യ​വു​മാ​യി വ​ക്കാ​വ് പ്ലാ​ന്‍റി​ലേ​ക്കെ​ത്തി​യ പ​ഞ്ചാ​യ​ത്ത് വാ​ഹ​നം പ്ര​ദേ​ശ​വാ​സി​ക​ൾ ത​ട​ഞ്ഞ​ത്.

തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി നാ​ട്ടു​കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. മൂ​ന്നു​മാ​സ​ത്തി​ന​കം പ്ലാ​ന്‍റി​ലെ മു​ഴു​വ​ൻ ലെ​ഗ​സി വേ​സ്റ്റും നീ​ക്കം ചെ​യ്ത് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണു​മെ​ന്നു വീ​ണ്ടും ഉ​റ​പ്പ് ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ വാ​ഹ​നം ക​ട​ത്തി​വി​ട്ട​ത്.

 

District News

ശ്രീ​കൃ​ഷ്ണ​പു​രം സെ​ന്‍റ് ഡൊ​മി​നി​ക്സ് സ്കൂ​ളി​ൽ മിനി ലോ​ക​ക​പ്പ്

ശ്രീ​കൃ​ഷ്ണ​പു​രം: ക​ളി കു​ട്ടി​ക​ളു​ടേ​താ​യി​രു​ന്നെ​ങ്കി​ലും എ​ല്ലാം ലോ​ക​ക​പ്പി​ന്‍റെ അ​തേ​രീ​തി​യി​ൽ. ലോ​കം മു​ഴു​വ​ൻ ലോ​ക​ക​പ്പ് ആ​വേ​ശം നി​റ​യു​ന്പോ​ൾ അ​തേ ആ​വേ​ശ​ത്തി​ൽ അ​ലി​ഞ്ഞ് കു​ട്ടി​ക​ളു​ടെ ഒ​രു ദി​നം.‘​രാ​സ​ല​ഹ​രി​ക്കെ​തി​രെ ലോ​ക​ത്തി​ന് ഫു​ട്ബോ​ൾ ല​ഹ​രി’ എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി സ്കൂ​ൾ മൈ​താ​ന​ത്ത് അ​ര​ങ്ങേ​റി​യ മി​നി വേ​ൾ​ഡ് ക​പ്പ് യ​ഥാ​ർ​ഥ മ​ത്സ​ര​ങ്ങ​ളു​ടെ ത​നി​പ്പ​ക​ർ​പ്പാ​യി​രു​ന്നു.

ലോ​ക​ക​പ്പി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തെ അ​നു​സ്മ​രി​പ്പി​ക്കും വി​ധ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ റാ​ലി, നാ​ല്പ​ത് അ​ടി നീ​ള​മു​ള്ള വി​ളം​ബ​ര ബാ​ന​ർ, മൈ​താ​ന​ത്ത് റോ​ക്ക് മ്യൂ​സി​ക്കി​ന്‍റെ താ​ള​ത്തി​നൊ​പ്പം കൊ​ച്ച് ഷ​ക്കീ​റ​മാ​രു​ടെ വി​സ്മ​യ​പ്ര​ക​ട​നം, കാ​ണി​ക​ളു​ടെ ഫാ​ൻ​സ് ഷോ, ​ഇ​ഷ്ട​ടീ​മു​ക​ളു​ടെ ജേ​ഴ്സി അ​ണി​ഞ്ഞും മു​ഖ​ത്ത് പ്രി​യ​പ്പെ​ട്ട ടീ​മു​ക​ളു​ടെ ചാ​യം പൂ​ശി​യും ഗാ​ല​റി​യി​ൽ കു​ട്ടി ഫാ​ൻ​സി​ന്‍റെ കാ​ഴ്ച​വി​രു​ന്ന്, ഗാ​ല​റി​യെ വ​ർ​ണാ​ഭ​മാ​ക്കാ​ൻ വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ പ​താ​ക​ക​ൾ, കൊ​ച്ചു കു​ട്ടി​ക​ളു​ടെ കൈ​പി​ടി​ച്ച് മൈ​താ​ന​ത്തേ​ക്ക് ടീ​മു​ക​ളും. എ​ന്നി​ങ്ങ​നെ ലോ​ക​ക​പ്പി​ന്‍റെ ത​നി​പ്പ​ക​ർ​പ്പാ​യി​രു​ന്നു സ്കൂ​ളി​ൽ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട​ത്.

ടീം ​കോ​ച്ച്, മാ​നേ​ജ​ർ, ഫി​സി​യോ, മെ​ഡി​ക്ക​ൽ ടീം, ​എ​ല്ലാ​വ​രും പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ ഇ​രി​പ്പി​ട​ങ്ങ​ളി​ൽ റെ​ഡി. സ​ബ്സി​റ്റ്യൂ​ഷ​ൻ ബോ​ർ​ഡു​മാ​യി ഫോ​ർ​ത്ത് ഒ​ഫീ​ഷ്യ​ൽ​സ്. ക​ളി​യു​ടെ മ​നോ​ഹ​ര മു​ഹൂ​ർ​ത്ത​ങ്ങ​ൾ കാ​ണി​ക​ളി​ൽ എ​ത്തി​ക്കാ​ൻ മൈ​താ​ന​ത്തി​ന​രി​കി​ൽ കൂ​റ്റ​ൻ എ​ൽ​ഇ​ഡി സ്ക്രീ​ൻ. ക​ളി നി​യ​ന്ത്രി​ക്കാ​ൻ കേ​ര​ള ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ മൂ​ന്ന് റ​ഫ​റി​മാ​ർ എ​ല്ലാ ചേ​രു​വ​യി​ലും ത​നി ലോ​ക​ക​പ്പ്. മൈ​താ​ന​ത്ത് ബ്ര​സീ​ൽ, അ​ർ​ജ​ന്‍റീ​ന, പോ​ർ​ച്ചു​ഗ​ൽ, നോ​ർ​വേ എ​ന്നി​ങ്ങ​നെ നാ​ല് ടീ​മു​ക​ളാ​ണ് മാ​റ്റു​ര​ച്ച​ത്.

ലോ​ക​ക​പ്പി​ൽ ത​ങ്ങ​ൾ​ക്കും ഒ​രു ഇ​ടം ഉ​ണ്ട് എ​ന്നു​പ​റ​ഞ്ഞ് ഫൈ​ന​ലി​നു മു​ന്പു​ള്ള ഇ​ട​വേ​ള​യി​ൽ ബൂ​ട്ട​ണി​ഞ്ഞ് പെ​ണ്‍​കു​ട്ടി​ക​ളും സൗ​ഹൃ​ദ മ​ത്സ​ര​ത്തി​നി​റ​ങ്ങി.
ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ബ്ര​സീ​ലി​നെ തോ​ൽ​പ്പി​ച്ച് നോ​ർ​വേ ചാ​ന്പ്യ​ന്മാ​രാ​യി. കു​ട്ടി​ക​ളി​ൽ ലോ​ക​ക​പ്പെ​ന്ന ബൃ​ഹ​ത്താ​യ മാ​മാ​ങ്ക​ത്തെ​ക്കു​റി​ച്ചു​ള്ള അ​റി​വും അ​നു​ഭ​വ​വും ന​ല്കു​ന്ന​തി​നാ​ണ് വി​പു​ല​മാ​യ മി​നി വേ​ൾ​ഡ് ക​പ്പ് സം​ഘ​ടി​പ്പി​ച്ച​തെ​ന്നു സ്കൂ​ളി​ലെ മു​ഖ്യ കാ​യി​ക​പ​രി​ശീ​ല​ക​നും മു​ൻ നാ​ഷ​ണ​ൽ റ​ഫ​റി​യും ദേ​ശീ​യ മാ​ച്ച് ക​മ്മീ​ഷ​ണ​റു​മാ​യ ടി. ​ശ​ശി​കു​മാ​ർ പ​റ​ഞ്ഞു.

District News

ജി​ല്ല​യി​ൽ 35% മ​ഴ​ക്കു​റ​വ്

പാ​ല​ക്കാ​ട്: കാ​ല​വ​ർ​ഷം ദു​ർ​ബ​ല​മാ​യ​തോ​ടെ പാ​ല​ക്കാ​ട്ടെ നെ​ൽ​ക​ർ​ഷ​ക​രും നാ​ണ്യ​വി​ള ക​ർ​ഷ​ക​രും ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലേ​ക്കു നീ​ങ്ങു​ന്നു. ഒ​ന്നാം​വി​ള നെ​ൽ​കൃ​ഷി​യു​ടെ നി​ർ​ണാ​യ​ക​ഘ​ട്ട​ത്തി​ൽ ആ​വ​ശ്യ​ത്തി​ന് മ​ഴ ല​ഭി​ക്കാ​ത്ത​തും ക​നാ​ൽ ജ​ല​ല​ഭ്യ​ത കു​റ​വാ​യ​തും​മൂ​ലം കൃ​ഷി​പ്പ​ണി​ക​ൾ യ​ഥാ​സ​മ​യം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​തെ ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ലാ​ണ്.

വ​ള​ങ്ങ​ളു​ടെ വി​ല​വ​ർ​ധ​ന​യും തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷാ​മ​വും പ്ര​തി​സ​ന്ധി കൂ​ടു​ത​ൽ രൂ​ക്ഷ​മാ​ക്കു​ന്നു. സാ​ധാ​ര​ണ​യാ​യി ക​തി​രു​ക​ൾ ത​ളി​ർ​ക്കേ​ണ്ട പാ​ട​ശേ​ഖ​ര​ങ്ങ​ൾ ഇ​ത്ത​വ​ണ മ​ഴ​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. കി​ഴ​ക്ക​ൻ​മേ​ഖ​ല​ക​ളി​ൽ കാ​ർ​മേ​ഘ​ങ്ങ​ൾ ഉ​രു​ണ്ടു​കൂ​ടു​ന്നു​ണ്ടെ​ങ്കി​ലും കാ​ര്യ​മാ​യ മ​ഴ ല​ഭി​ക്കു​ന്നി​ല്ല.
ഇ​ട​യ്ക്കി​ടെ ല​ഭി​ക്കു​ന്ന ചെ​റി​യ മ​ഴ പാ​ട​ങ്ങ​ളി​ൽ ആ​വ​ശ്യ​ത്തി​ന് വെ​ള്ളം കെ​ട്ടി​നി​ർ​ത്താ​ൻ പ​ര്യാ​പ്ത​മ​ല്ല.

ക​നാ​ൽ​വെ​ള്ള​വും ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ ഞാ​റ്റ​ടി ത​യ്യാ​റാ​ക്കാ​നും കൃ​ഷി​യി​റ​ക്കാ​നു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ല ഇ​ട​ങ്ങ​ളി​ലും മു​ട​ങ്ങി. അ​തേ​സ​മ​യം മൂ​പ്പെ​ത്തി​യ ഞാ​റ്റ​ടി​ക​ൾ യ​ഥാ​സ​മ​യ​ത്ത് പ​റി​ച്ചു​ന​ടാ​ൻ ക​ഴി​യാ​തെ വ​ന്നാ​ൽ വി​ള​വി​നേ​യും ഉ​ത്പാ​ദ​ന​ത്തേ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.
കൃ​ഷി​യൊ​രു​ക്കം തി​രി​ച്ച​ടി​യോ​ടെ

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ​തു​ട​ർ​ന്ന് പ​ല സ്ഥ​ല​ങ്ങ​ളി​ലും പൊ​ടി​വി​ത കൃ​ഷി പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ വീ​ണ്ടും ഞാ​റ്റ​ടി ത​യാ​റാ​ക്കി പ​റി​ച്ചു​ന​ടേ​ണ്ട സാ​ഹ​ച​ര്യം രൂ​പ​പ്പെ​ട്ടു. ക​ടം വാ​ങ്ങി​യാ​ണ് പ​ല​രും ഒ​ന്നാം​വി​ള കൃ​ഷി​ക്കു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി​യ​ത്. ഇ​തി​നി​ടെ ആ​വ​ശ്യ​ത്തി​ന് തൊ​ഴി​ലാ​ളി​ക​ളെ ല​ഭി​ക്കാ​ത്ത​തും തി​രി​ച്ച​ടി​യാ​യി.
തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലെ തൊ​ഴി​ലാ​ളി​ക​ളെ കൃ​ഷി​പ​ണി​ക​ൾ​ക്കാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​രും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളും അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

സ​മ​യ​ബ​ന്ധി​ത​മാ​യ സ​ഹാ​യം ല​ഭി​ക്കാ​ത്ത​പ​ക്ഷം ഒ​ന്നാം​വി​ള കൃ​ഷി വ​ലി​യ തോ​തി​ൽ ബാ​ധി​ക്ക​പ്പെ​ടു​മെ​ന്ന ആ​ശ​ങ്ക​യും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

നാ​ണ്യ​വി​ള​ക​ളും പ്ര​തി​സ​ന്ധി​യി​ൽ

നാ​ണ്യ​വി​ള​ക​ളും മ​ഴ​ക്കു​റ​വു​മൂ​ലം ക​ടു​ത്ത പ്ര​തി​സ​ന്ധി നേ​രി​ടു​ന്നു​ണ്ട്. റ​ബ​ർ, തെ​ങ്ങ്, ക​വു​ങ്ങ് എ​ന്നി​വ​യ്ക്കും മ​ഴ​ക്കു​റ​വ് വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കും.
ആ​വ​ശ്യ​മാ​യ മ​ഴ ല​ഭി​ക്കാ​തെ വ​ന്നാ​ൽ തെ​ങ്ങി​ന്‍റേ​യും ക​വു​ങ്ങി​ന്‍റേ​യും അ​ടു​ത്ത​വ​ർ​ഷ​ത്തെ കാ​യ്ഫ​ല​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കും. റ​ബ​ർ വെ​ട്ടി​മാ​റ്റി​യ തോ​ട്ട​ങ്ങ​ളി​ൽ പു​തു​കൃ​ഷി തു​ട​ങ്ങേ​ണ്ട സ​മ​യം കൂ​ടി​യാ​ണ് മ​ഴ​ക്കാ​ലം. മ​ഴ​ക്കു​റ​വു​മൂ​ലം പ​ല​യി​ട​ത്തും പു​തി​യ റ​ബ​ർ​തൈ​ക​ൾ ന​ടു​ന്ന​ത് നീ​ണ്ടു​പോ​കു​ന്നു​ണ്ട്. പു​ഴ​ക​ളി​ലും ഡാ​മു​ക​ളി​ലും കു​ള​ങ്ങ​ൾ അ​ട​ക്ക​മു​ള്ള ജ​ല​സ്രോ​ത​സു​ക​ളി​ലും നി​ല​വി​ലെ ജ​ല​ത്തി​ന്‍റെ അ​ള​വ് പ​രി​താ​പ​ക​ര​മാ​ണ്.

ആ​ശ​ങ്ക​യാ​യി മ​ഴ​ക്ക​ണ​ക്കു​ക​ൾ

ജി​ല്ല​യി​ലെ മ​ഴ​ക്ക​ണ​ക്കു​ക​ൾ ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്ന​താ​ണ്. കാ​ലാ​വ​സ്ഥാ​വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ജൂ​ണ്‍ 1 മു​ത​ൽ 25 വ​രെ പാ​ല​ക്കാ​ട്ട് ല​ഭി​ച്ച​ത് 239.6 മി​ല്ലീ​മീ​റ്റ​ർ മ​ഴ മാ​ത്ര​മാ​ണ്. ഇ​തേ കാ​ല​യ​ള​വി​ൽ ല​ഭി​ക്കേ​ണ്ട സാ​ധാ​ര​ണ മ​ഴ 371.1 മി​ല്ലീ​മീ​റ്റ​റാ​യി​രു​ന്നു. അ​താ​യ​ത് ജി​ല്ല​യി​ൽ 35 ശ​ത​മാ​നം മ​ഴ​ക്കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തോ​ടെ പാ​ല​ക്കാ​ടി​നെ മ​ഴ​ക്കു​റ​വ് വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി.

സം​സ്ഥാ​ന​ത​ല​ത്തി​ൽ 33 ശ​ത​മാ​നം മ​ഴ​ക്കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും പാ​ല​ക്കാ​ട്ടെ കു​റ​വ് സം​സ്ഥാ​ന ശ​രാ​ശ​രി​യേ​ക്കാ​ൾ കൂ​ടു​ത​ലാ​ണ്. വ​യ​നാ​ട് (64%), ഇ​ടു​ക്കി (51%) ജി​ല്ല​ക​ൾ​ക്കു പി​ന്നാ​ലെ മൂ​ന്നാ​മ​ത്തെ മ​ഴ​ക്കു​റ​വു​ള്ള ജി​ല്ല​യാ​യി പാ​ല​ക്കാ​ട് മാ​റി. മ​ണ്‍​സൂ​ണ്‍ ശ​ക്തി​പ്പെ​ടാ​ത്ത സാ​ഹ​ച​ര്യം തു​ട​ർ​ന്നാ​ൽ നെ​ൽ​ക്കൃ​ഷി ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ർ​ഷി​ക മേ​ഖ​ല​യെ അ​ത് ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ മു​ന്ന​റി​യി​പ്പ്.

അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ല​ഭി​ക്കു​ന്ന മ​ഴ​യു​ടെ അ​ള​വാ​ണ് ജി​ല്ല​യി​ലെ ജ​ല​ല​ഭ്യ​ത​യും കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ ഭാ​വി​യും നി​ർ​ണ​യി​ക്കു​ക. മ​ഴ ക​നി​ഞ്ഞി​ല്ലെ​ങ്കി​ൽ പ്ര​തി​സ​ന്ധി കൂ​ടു​ത​ൽ ആ​ഴ​ത്തി​ലേ​ക്കു നീ​ങ്ങു​മെ​ന്ന ആ​ശ​ങ്ക​യാ​ണു​യ​രു​ന്ന​ത്.

District News

ര​മേ​ഷ് പി​ഷാ​ര​ടി എം​എ​ൽ​എ​യു​ടെ 111 ദി​ന ക​ർ​മ​പ​രി​പാ​ടി​ക്കു തു​ട​ക്കം

പാ​ല​ക്കാ​ട്: ര​മേ​ഷ് പി​ഷാ​ര​ടി എം​എ​ൽ​എ​യു​ടെ 111 ദി​ന ക​ർ​മ​പ​രി​പാ​ടി​ക്ക് മാ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ നാ​ല് മി​നി മാ​സ്റ്റ് ലൈ​റ്റു​ക​ൾ ഉ​ദ്ഘാ​ട​നം​ചെ​യ്തു തു​ട​ക്കം കു​റി​ച്ചു. മാ​ത്തൂ​ർ അ​ഗ്ര​ഹാ​രം, പ​ട്ടി​ക്ക​ൽ കു​ന്ന്, ചു​ങ്ക​മ​ന്ദം പ​ള്ളി​ക്ക് മു​ൻ​വ​ശം, വ​യ​റ​ക്കാ​ട് അ​യ്യ​പ്പ ഭ​ജ​ന​മ​ഠ​ത്തി​നു സ​മീ​പം എ​ന്നിവിങ്ങ​ളി​ലാ​ണ് മി​നി മാ​സ്റ്റ് ലൈ​റ്റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

മാ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​വി. അ​ബ്ദു​ൾ ഖാ​ദ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​വി​ത മു​ര​ളീ​ധ​ര​ൻ, വാ​ർ​ഡ് മെം​ബ​ർ രാ​ധാ​കൃ​ഷ്ണ​ൻ, ഡി​സി​സി സെ​ക്ര​ട്ട​റി പി.​ആ​ർ. പ്ര​സാ​ദ്, കെ. ​ഉ​ദ​യ പ്ര​കാ​ശ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

District News

വ​ട​ക്ക​ഞ്ചേ​രി​യി​ലും പൂ​ത്തു​ല​ഞ്ഞ് ഈ​ന്ത​പ്പ​ന

വ​ട​ക്ക​ഞ്ചേ​രി: ഇ​തു അ​റ​ബി​നാ​ട്ടി​ലെ കാ​ഴ്ച​യ​ല്ല. ന​മ്മു​ടെ സ്വ​ന്തം വ​ട​ക്ക​ഞ്ചേ​രി​യി​ലു​ണ്ടാ​യി​ട്ടു​ള്ള കൗ​തു​ക​മാ​ണ്. ഹോ​ട്ട​ൽ ഡ​യാ​ന​യ്ക്ക് എ​തി​ർ​വ​ശം ഗാ​ന്ധി​ഗ്രാ​മ​ത്തി​ൽ പാ​റ​ക്ക​ൽ ബാ​ബു​വി​ന്‍റെ വീ​ട്ടു​മു​റ്റ​ത്താ​ണ് ഈ ​വി​സ്മ​യം.

കു​ള്ള​ൻ ഈ​ന്ത​പ്പ​ന​യ്ക്കു​ചു​റ്റും ഈ​ന്ത​പ്പ​ഴ​ക്കു​ല​ക​ൾ തി​ങ്ങി​നി​റ​ഞ്ഞു നി​ൽ​ക്കു​ന്നു. എ​ല്ലാം മൂ​പ്പെ​ത്തി പാ​ക​മാ​യ പ​രു​വ​ത്തി​ലു​ള്ള​വ. അ​റ​ബി​നാ​ടു​ക​ളി​ൽ മാ​ത്ര​മേ ഈ​ന്ത​പ്പ​ഴം ന​ന്നാ​യി കാ​യ്ക്കൂ എ​ന്നൊ​ക്കെ​യു​ള്ള ന​മ്മു​ടെ ധാ​ര​ണ​ക​ൾ തി​രു​ത്തി​ക്കു​റി​ച്ചാ​ണ് ഇ​വി​ടെ ഏ​ഴു​വ​ർ​ഷം പ്രാ​യ​മാ​യ ഈ​ന്ത​പ്പ​ന കാ​യ്ച്ച് 200, 300 എ​ണ്ണം വ​രു​ന്ന ഈ​ന്ത​പ്പ​ഴ​ങ്ങ​ൾ നി​റ​ഞ്ഞ കു​ല​ക​ളാ​യി​ട്ടു​ള്ള​ത്.

കൗ​തു​ക​കാ​ഴ്ച കാ​ണാ​ൻ എ​ത്തു​ന്ന​വ​ർ​ക്കും ഇ​പ്പോ​ൾ ക​ണ​ക്കി​ല്ലെ​ന്നാ​ണ് ബാ​ബു പ​റ​യു​ന്ന​ത്. ക​ട​യി​ൽ​നി​ന്നും വാ​ങ്ങി​യ ഈ​ന്ത​പ്പ​ഴം ക​ഴി​ച്ച് വീ​ട്ടു​മു​റ്റ​ത്ത് ഉ​പേ​ക്ഷി​ച്ച കു​രു താ​നേ മു​ള​ച്ച​താ​ണ്. ത​ണ്ടു​ക​ളി​ലെ​ല്ലാം വ​ലി​യ മു​ള്ളു​ക​ൾ നി​റ​ഞ്ഞ ചെ​ടി​യെ അ​വി​ടെ​നി​ന്നും പ​റി​ച്ചെ​ടു​ത്ത് വീ​ടി​ന്‍റെ മു​ന്നി​ൽ ഒ​ഴി​ഞ്ഞ മൂ​ല​യി​ലേ​ക്കു സ്ഥാ​നം​മാ​റ്റി.

കാ​ര്യ​മാ​യ പ​രി​ച​ര​ണ​മോ വ​ള​പ്ര​യോ​ഗ​ങ്ങ​ളോ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ബാ​ബു പ​റ​ഞ്ഞു.
എ​ന്നാ​ൽ ന​ല്ല വെ​യി​ൽ കി​ട്ടു​ന്ന സ്ഥ​ല​ത്താ​ണ് പ​ന​യു​ടെ നി​ൽ​പ്. ഇ​താ​ക​ണം കേ​ര​ള​മാ​ണെ​ന്ന​റി​യാ​തെ ഈ​ന്ത​പ്പ​ന ഈ ​വി​ധം കാ​യ്ച്ച​തി​നു കാ​ര​ണ​മാ​യി പ​ല​രും പ​റ​യു​ന്ന​ത്. ആ​ദ്യ​മാ​യാ​ണ് ഈ​വ​ർ​ഷം പ​ന കാ​യ്ച്ച​ത്. ആ​ദ്യ വി​ള​വി​ൽ​ത​ന്നെ വീ​ട്ടു​കാ​രെ​യും നാ​ട്ടു​കാ​രെ​യും അ​മ്പ​ര​പ്പി​ച്ച് ഈ​ന്ത​പ്പ​ഴ​ക്കു​ല​ക​ൾ നി​റ​ഞ്ഞു. ര​ണ്ടു​മൂ​ന്നു കു​ല​ക​ൾ പാ​ക​മാ​യ​തി​നെ തു​ട​ർ​ന്ന് പ​റി​ച്ചെ​ടു​ത്ത് പ​ല​ർ​ക്കും വി​ത​ര​ണം​ചെ​യ്തു.

District News

ക​ന്പാ​ല​ത്ത​റ ഏ​രി​യി​ൽ​നി​ന്നും വെ​ള്ള​മി​റ​ക്കി

വ​ണ്ടി​ത്താ​വ​ളം: ര​ണ്ടു​മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ക​മ്പാ​ല​ത്ത​റ ഏ​രി​യി​ൽ​നി​ന്നും ഇ​ട​തു ക​നാ​ലി​ലേ​ക്ക് കൃ​ഷി​യാ​വ​ശ്യ​ത്തി​നു വെ​ള്ള​മി​റ​ക്കി​ത്തു​ട​ങ്ങി. ക​മ്പാ​ല​ത്ത​റ ഏ​രി​യി​ൽ നി​ന്നും ക​നാ​ലി​ലേ​ക്കു​ള്ള ഷ​ട്ട​ർ ബ​ല​ക്ഷ​യം​മൂ​ലം ത​ക​ർ​ന്ന​ത് പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജ​ല​വി​ത​ര​ണ​ത്തി​നു കാ​ല​താ​മ​സ​മു​ണ്ടാ​യ​ത്.

മ​ഴ ല​ഭി​ക്കാ​ത്ത​തു​കാ​ര​ണം ഇ​നി​യും ഞാ​റു​പാ​കാ​ത്ത ക​ർ​ഷ​ക​ർ​ക്കു വേ​ണ്ടി​യാ​ണ് ജ​ല​വി​ത​ര​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. പ​ട്ട​ഞ്ചേ​രി, പെ​രു​മാ​ട്ടി, പു​തു​ന​ഗ​രം ഉ​ൾ​പ്പെ​ടെ പ്ര​ദേ​ശ​ങ്ങ​ൾ​ക്കാ​ണ് ഇ​പ്പോ​ൾ ക​നാ​ലി​ൽ വെ​ള്ള​മി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ഘ​ട്ടം​ഘ​ട്ട​മാ​യി മ​റ്റു പ​ഞ്ചാ​യ​ത്തു പ്ര​ദേ​ശ​ങ്ങ​ൾ​ക്കും ജ​ല​വി​ത​ര​ണം തു​ട​ങ്ങും.

District News

വ​ട​ക്ക​ഞ്ചേ​രി​യി​ൽ ഉ​മ്മ​ൻ ചാ​ണ്ടി ഫൗ​ണ്ടേ​ഷ​ൻ രൂ​പീ​ക​ര​ണ​വും അ​നു​മോ​ദ​ന​വും

വ​ട​ക്ക​ഞ്ചേ​രി: ഉ​മ്മ​ൻ ചാ​ണ്ടി ഫൗ​ണ്ടേ​ഷ​ൻ രൂ​പീ​ക​ര​ണ​വും വി​ദ്യാ​ഭ്യാ​സ ക​ലാ സാം​സ്കാ​രി​ക മേ​ഖ​ല​യി​ൽ ഉ​ന്ന​ത‌വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വ്യ​ക്തി​ക​ളെ അ​നു​മോ​ദി​ക്ക​ലും ന​ട​ത്തി. ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​നി​ൽ ചു​വ​ട്ടു​പാ​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​പ്ര​സാ​ദ് മു​ഖ്യാ​ഥി​തി​യാ​യി.

ഡി​സി​സി സെ​ക്ര​ട്ട​റി കൃ​ഷ്ണ​ദാ​സ്, ഉ​മ്മ​ൻ ചാ​ണ്ടി ഫൗ​ണ്ടേ​ഷ​ൻ സ്റ്റേ​റ്റ് കോ- ​ഓ​ർ​ഡി​നേ​റ്റ​ർ സ​മീ​ർ മാ​ധ​വ​ൻ, ജി​ല്ലാ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ വി​നീ​ഷ് ക​രി​മ്പാ​റ, പ​ഞ്ചാ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ശി​ക​ല ടീ​ച്ച​ർ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ദീ​പ ബൈ​ജു, ലൈ​ല കാ​സിം, അം​ബി​ക​വ​ല്ലി, ഗീ​ത ബാ​ല​ൻ, ഇ​സ്മ​യി​ൽ, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഇ​ല്യാ​സ് പ​ടി​ഞ്ഞാ​റെ​ക​ളം, സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് റെ​ജി കെ. ​മാ​ത്യു, ശ്രീ​നാ​ഥ് വെ​ട്ട​ത്ത്, മ​ഞ്ജു​ള പ്ര​സം​ഗി​ച്ചു.

District News

ക​ച്ചേ​രിപ്പ​റ​മ്പ് റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ: നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ചു

മ​ണ്ണാ​ർ​ക്കാ​ട്: കോ​ട്ടോ​പ്പാ​ടം പ​ഞ്ചാ​യ​ത്തി​ലെ പാ​റ​പ്പു​റം ക​ച്ചേ​രി​പ്പ​റ​മ്പ് റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യ്ക്കു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡ് അ​ട​ച്ച് പ്ര​തി​ഷേ​ധസ​മ​രം ന​ട​ത്തി.

സ്കൂ‌​ൾ​ബ​സു​ക​ളും മ​റ്റും പോ​യി​ക്ക​ഴി​ഞ്ഞ​തി​നുശേ​ഷ​മാ​ണ് സ​മ​രം തു​ട​ങ്ങി​യ​ത്. ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സും പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും സ്ഥ​ല​ത്തെ​ത്തി പ​രി​ഹാ​രം കാ​ണാ​മെ​ന്ന ഉ​റ​പ്പി​ലാ​ണു ജ​ന​ങ്ങ​ൾ റോ​ഡ് തു​റ​ക്കാ​ൻ ത​യാ​റാ​യ​ത്.​
നാ​ട്ടു​കാ​ർ സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നു​ള്ള നീ​ക്ക​മാ​ണെ​ന്ന​റി​ഞ്ഞ​തോ​ടെ ക​ഴി​ഞ്ഞ​ദി​വ​സം പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ലി​യ ക​ല്ലു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ക്വാ​റി​വേ​സ്റ്റ് സ്‌​ഥ​ല​ത്തി​റ​ക്കി​യ​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

എ​ന്നാ​ൽ ഇ​തി​നു​മു​ന്പു​ത​ന്നെ തീ​രു​മാ​നം എ​ടു​ത്തി​രു​ന്നു​വെ​ന്ന് പ​ഞ്ചാ​യ​ത്തം​ഗം കെ. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ പ​റ​ഞ്ഞു. നാ​ട്ടു​കാ​രു​ടെ ക​ണ്ണി​ൽ​പൊ​ടി​യി​ട്ട് ര​ക്ഷ​പ്പെ​ടാ​ൻ അ​നു​വ​ദി​ക്കി​ല്ല. വ​ലി​യ ക​ല്ലു​ക​ൾ അ​ട​ങ്ങു​ന്ന ക്വാ​റി വേ​സ്‌​റ്റ് നി​ര​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ഴു​ക്കു​ചാ​ലി​ലെ മ​ണ്ണു​നീ​ക്കി ജി​എ​സ്‌​പി മി​ശ്രി​തം നി​ര​ത്ത​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
കോ​ട്ടോ​പ്പാ​ടം പ​ഞ്ചാ​യ​ത്തി​ലെ 4, 20, 21 വാ​ർ​ഡു​ക​ളി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന ഏ​ക​ദേ​ശം ര​ണ്ടു​കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് കാ​ല​ങ്ങ​ളാ​യി ത​ക​ർ​ന്നു കി​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ ബ​ജ​റ്റി​ൽ ര​ണ്ടു​കോ​ടി​രൂ​പ വ​ക​യി​രു​ത്തി​യി​രു​ന്നെ​ങ്കി​ലും പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പും ടാ​റി​ന്‍റെ വി​ല​വ​ർ​ധ​ന​യും മ​റ്റും വ​ന്ന​തോ​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​ല്ല. ഇ​തോ​ടെ പ​ദ്ധ​തി ന​ട​പ്പാ​യി​ല്ല.

പ​ഞ്ചാ​യ​ത്ത് അ​ടി​യ​ന്ത​ര ആ​വ​ശ്യ​ത്തി​നു​പ​യോ​ഗി​ക്കു​ന്ന ഫ​ണ്ടി​ൽ നി​ന്ന് 10,000 രൂ​പ​യും മൂ​ന്ന് വാ​ർ​ഡ് അം​ഗ​ങ്ങ​ളു​ടെ ഫ​ണ്ടി​ൽ​നി​ന്നു 10000 രൂ​പ​വീ​ത​വും ര​ണ്ടു പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ സ്വ​ന്തം​നി​ല​യി​ൽ 10,000 രൂ​പ വീ​ത​വും ന​ൽ​കാ​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി​യതാ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

District News

റോ​ഡി​ൽനി​ന്നു ല​ഭി​ച്ച തു​ണിസ​ഞ്ചി​യി​ൽ പ​ണം, തി​രി​ച്ചുന​ൽ​കി മാതൃകയായി യു​വാവ്

ഷൊ​ർ​ണൂ​ർ: റോ​ഡി​ൽ​നി​ന്ന് ല​ഭി​ച്ച പ​ണ​മ​ട​ങ്ങി​യ സ​ഞ്ചി ഉ​ട​മ​യ്ക്കു തി​രി​ച്ചു​ന​ൽ​കി യു​വാ​വ്. കു​ള​പ്പു​ള്ളി - കൈ​ലി​യാ​ട് റോ​ഡി​ൽ​നി​ന്നും ല​ഭി​ച്ച 16200 രൂ​പ​യും രേ​ഖ​ക​ളു​മ​ട​ങ്ങി സ​ഞ്ചി തി​രി​ച്ചു​ന​ൽ​കി​യ​ത് കു​ള​പ്പു​ള്ളി സ്വ​ദേ​ശി റി​നു​റ​മാ​ണ്. റോ​ഡി​നു ന​ടു​വി​ൽ നി​ന്നാ​ണ് യു​വാ​വി​നു സ​ഞ്ചി ല​ഭി​ച്ച​ത്. മാ​ലി​ന്യം സ​ഞ്ചി​യി​ലാ​ക്കി ത​ള്ളി​പ്പോ​യ​താ​ണെ​ന്നാ​ണ് ആ​ദ്യം ക​രു​തി​യ​തെ​ന്നു റി​നു​റാം പ​റ​യു​ന്നു.

മ​ഴ​യാ​യ​തു​കൊ​ണ്ട് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ മ​റി​ഞ്ഞ് വീ​ഴാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ റോ​ഡി​ൽ​നി​ന്നു നീ​ക്കം​ചെ​യാം എ​ന്നു​ക​രു​തി എ​ടു​ത്തു​മാ​റ്റു​ന്ന​തി​നി​ട​യി​ലാ​ണ് യു​വാ​വ് സ​ഞ്ചി​യി​ൽ പേ​ഴ്‌​സ് ശ്ര​ദ്ധി​ച്ച​ത്. ഏ​റെ സ​മ​യം റോ​ഡി​ൽ കി​ട​ന്ന സ​ഞ്ചി​യി​ൽ ഭ​ക്ഷ​ണ​വും, വ​സ്ത്ര​ങ്ങ​ളും, മ​രു​ന്നു​ക​ളും , 16,200 രൂ​പ​യു​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഉ​ട​ൻ​ത​ന്നെ സ്റ്റേ​ഷ​നി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വെ​ട്ടി​ക്കാ​ട്ടി​രി സ്വ​ദേ​ശി​നി ആ​മി​നു​മ്മ​യു​ടെ സ​ഞ്ചി​യാ​ണ് ന​ഷ്ട​പ്പെ​ട്ടി​രു​ന്ന​ത്. ഇ​വ​രു​ടെ മ​ക​ൻ ഷ​മീ​റി​നു പോ​ലി​സ് സ്റ്റേ​ഷ​നി​ൽ​വ​ച്ച് പ​ണ​വും സ​ഞ്ചി​യും കൈ​മാ​റി.

District News

ശ്രീ​ക​ണ്ഠ​പു​ര​ത്ത് ല​ഹ​രി വി​രു​ദ്ധ​സ​ന്ദേ​ശ റാ​ലി

ശ്രീ​ക​ണ്ഠ​പു​രം: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ലോ​ക ല​ഹ​രി​വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ശ്രീ​ക​ണ്ഠ​പു​ര​ത്ത് ല​ഹ​രി വി​രു​ദ്ധ​സ​ന്ദേ​ശ റാ​ലി ന​ട​ത്തി. ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സ്, എ​ക്സൈ​സ്, സ​മ​രി​റ്റ​ൻ പാ​ലി​യേ​റ്റീ​വ് കെ​യ​ർ എ​ന്നി​വ സം​യു​ക്ത​മാ​യി​ട്ടാ​ണ് റാ​ലി സം​ഘ​ടി​പ്പി​ച്ച​ത്.

ശ്രീ​ക​ണ്ഠ​പു​രം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​രി​സ​ര​ത്തു​നി​ന്ന് ആ​രം​ഭി​ച്ച റാ​ലി ബ​സ് സ്റ്റാ​ൻ​ഡി​ൽ സ​മാ​പി​ച്ചു. ശ്രീ​ക​ണ്ഠ​പു​ര​ത്തേ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ എ​സ്പി​സി വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ, ചു​ഴ​ലി ഗ​വ. ഹൈ​സ്കൂ​ളി​ലെ സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്, ശ്രീ​ക​ണ്ഠ​പു​രം എ​സ്ഇ​എ​സ് കോ​ള​ജ് എ​ൻ​സി​സി, എ​ൻ​എ​സ്എ​സ് വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, ശ്രീ​ക​ണ്ഠ പു​ര​ത്തെ വി​വി​ധ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ, ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ, ശ്രീ​ക​ണ്ഠ​പു​രം എ​ക്സ് സ​ർ​വീ​സ് മെ​ൻ ഫോ​റം, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി, സ​മ​രി​റ്റ​ൻ പാ​ലി​യേ​റ്റീ​വ് ഒ​പ്പം കൂ​ട്ടാ​യ്മ വോ​ള​ന്‍റി​യേ​ഴ്സ് എ​ന്നി​വ​ർ​ക്കൊ​പ്പം പൊ​തു​ജ​ന​ങ്ങ​ളും സ​ന്ദേ​ശ​റാ​ലി​യു​ടെ ഭാ​ഗ​മാ​യി.
സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ സ​ന്ദേ​ശ​റാ​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. എ​സ്ഐ അ​മ​ൽ വ​ർ​ഗീ​സ് പ്ര​തി​ജ്ഞ ചൊ​ല്ലി​കൊ​ടു​ത്തു.

പൊ​തു​സ​മ്മേ​ള​നം ടൗ​ൺ​സ്ക്വ​യ​റി​ൽ ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭാ​ചെ​യ​ർ​പേ​ഴ്സ​ൺ ഇ.​വി. രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ, എം.​വി. വി​ഷ്ണു​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​മ​ര​റ്റി​ൻ പാ​ലി​യേ​റ്റീ​വ് കെ​യ​ർ ഡ​യ​റ​ക്ട​ർ ഫാ. ​അ​നൂ​പ് ന​രി​മ​റ്റ​ത്തി​ൽ, പാ​ലി​യേ​റ്റീ​വ് ഒ​പ്പം കൂ​ട്ടാ​യ്മ ചെ​യ​ർ​മാ​ൻ കെ.​വി. ശ​ശി​ധ​ര​ൻ, ഗു​ഡ് സ​മ​രി​റ്റ​ൻ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ ആ​ൻ​ഡ് ട്രെ​യി​നിം​ഗ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​ബി​നു പൈ​മ്പി​ള്ളി​ൽ, എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജോ​ബി​ജോ​സ്, ന​ഗ​ര​സ​ഭാ ഡ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ൺ നി​ഷി​ത റ​ഹ്‌​മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ശ്രീ​ക​ണ്ഠ​പു​രം എ​സ്ഇ​എ​സ് കോ​ള​ജി​ലെ എ​ൻ​സി​സി വി​ഭാ​ഗം ബ​സ് സ്റ്റാ​ൻ​ഡി​ൽ ഫ്ലാ​ഷ് മോ​ബ് അ​വ​ത​രി​പ്പി​ച്ചു.

District News

മൗ​വ്വ​ത്താ​നി വ​നി​താ​ ഖാ​ദി കേ​ന്ദ്രം; ന​വീ​ക​ര​ണ പ്ര​വൃത്തി ഉ​ദ്ഘാ​ട​നം

തേ​ർ​ത്ത​ല്ലി: ത​ളി​പ്പ​റ​മ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2025 - 26 വ​ർ​ഷ​ത്തെ വാ​ർ​ഷി​ക​പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ന​വീ​ക​രി​ക്കു​ന്ന മൗ​വ്വ​ത്താ​നി വ​നി​താ​ഖാ​ദി കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വൃത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ഷി​ജി വ​ട്ട​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ല​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സി ബോ​ബി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ വ​ത്സ​മ്മ വാ​ണി​ശേ​രി, മെ​മ്പ​ര്‍​മാ​രാ​യ ലൂ​സി സാ​ബു, ഐ​സ​ക് മു​ണ്ടി​യാ​നി, ലി​ജി മാ​ത്യു, മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍​മാ​രാ​യ പി.​എം. മോ​ഹ​ന​ന്‍, കെ.​വി. ദാ​മോ​ദ​ര​ൻ, ഐ.​സി. ത്രേ​സ്യാ​മ്മ, സ്വ​പ്ന അ​നി​ല്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

പു​സ്ത​ക​ങ്ങ​ളു​ടെ ലോ​കംതേ​ടി പൊ​ന്നം​വ​യ​ൽ ഗ​വ. എ​ൽ​പി സ്കൂ​ളി​ലെ കു​രു​ന്നു​ക​ൾ

ചെ​റു​പു​ഴ: വാ​യ​ന ​പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​സ്ത​ക​ങ്ങ​ളു​ടെ ലോ​കം നേ​രി​ട്ട​റി​യാ​ൻ പൊ​ന്നം​വ​യ​ൽ ഗ​വ. എ​ൽ​പി സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും സ​മീ​പ​ത്തു​ള്ള ചാ​ത്ത​ൻ​പാ​റ ഇ. ​കൃ​ഷ്ണ​പി​ള്ള വാ​യ​ന​ശാ​ല ആ​ൻ​ഡ് ഗ്ര​ന്ഥാ​ല​യം സ​ന്ദ​ർ​ശി​ച്ചു.

വാ​യ​ന​ശാ​ല​യി​ലെ​ത്തി​യ കു​രു​ന്നു​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും വാ​യ​ന​ശാ​ല അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചു. വാ​യ​ന​ശാ​ല​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും പു​സ്ത​ക​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന രീ​തി​ക​ളെ​ക്കു​റി​ച്ചും വാ​യ​ന​ശാ​ല സെ​ക്ര​ട്ട​റി സ​ങ്കേ​ഷ് കു​മാ​ർ കു​ട്ടി​ക​ൾ​ക്ക് വി​ശ​ദീ​ക​രി​ച്ചു​കൊ​ടു​ത്തു. തു​ട​ർ​ന്ന് കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക വാ​യ​ന സ​മ​യ​വും ഒ​രു​ക്കി.
ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ൽ മൊ​ബൈ​ൽ ഫോ​ണി​നും കം​പ്യൂ​ട്ട​റു​ക​ൾ​ക്കും പി​ന്നാ​ലെ പോ​കു​മ്പോ​ൾ വാ​യ​ന​യു​ടെ പ്രാ​ധാ​ന്യം കു​റ​ഞ്ഞു​പോ​ക​രു​തെ​ന്ന് സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ കു​ട്ടി​ക​ളെ ഓ​ർ​മി​പ്പി​ച്ചു.

പെ​രി​ങ്ങോം-​വ​യ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പി.​എ​ൻ. മ​നോ​ജ് കു​മാ​ർ കു​ട്ടി​ക​ളു​മാ​യി വാ​യ​നാ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു. എം. ​ദി​വ്യ, ദീ​പ ഗോ​പി​നാ​ഥ​ൻ, സി.​പി. ന​യ​ന, എ. ​നി​ഖി​ല, പി. ​രാ​ജേ​ഷ്. ടി. ​സു​ക​ന്യ, കെ. ​നീ​തു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ക​ർ​ഷ​കസ​ഭ​യും ഞാ​റ്റു​വേ​ല ച​ന്ത​യും

ചെ​മ്പേ​രി: ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക​സ​ഭ​യും ഞാ​റ്റു​വേ​ല ച​ന്ത​യും ന​ട​ത്തി. ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ജോ​ജി വ​ട്ടോ​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ​ശ്രീ ശ്രീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ മോ​ഹ​ന​ൻ മൂ​ത്തേ​ട​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ സോ​ജ​ൻ കാ​രാ​മ​യി​ൽ, മേ​രി ഫ്രാ​ൻ​സി​സ്, എ​ൻ.​കെ. ശ്രീ​നാ​ഥ്, ബ്ലോ​ക്ക് മെം​ബ​ർ​മാ​രാ​യ ബേ​ബി മു​ല്ല​ക്ക​രി, ടെ​സി ഇ​മ്മാ​നു​വ​ൽ, ശൈ​ല​ജ നാ​രാ​യ​ണ​ൻ, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ കെ.​ഒ. ജ​നാ​ർ​ദ്ദ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ ആ​ദി​ത്യ ബാ​ല​കൃ​ഷ്ണ​ൻ പ​ദ്ധ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.

District News

വി​ജ​യോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു

മ​ണ​ക്ക​ട​വ്: ശ്രീ​പു​രം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ജ​യോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു, ​എ​ൽ​എ​സ്എ​സ്, യു​എ​സ്എ​സ് പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​നു​മോ​ദ​ന​വും എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണ​വും ന​ട​ത്തി.
ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​ജി വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പി.​വി. സ​നീ​ഷ് കു​മാ​ർ, മു​ഖ്യാ​ധ്യാ​പി​ക പി.​സി. ഡി​നി​മോ​ൾ, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​രാ​യ സ​രി​ത ജോ​സ്, സി​ന്ധു തോ​മ​സ്, എ​സ്എം​സി ചെ​യ​ർ​മാ​ൻ കെ.​ആ​ർ. ര​തീ​ഷ് ,പി.​പി. അ​ബ്ദു​സ​ലാം, ബ്രൂ​സി​ലി മു​ഴി​യി​ൽ, കെ.​ടി. സു​രേ​ഷ് കു​മാ​ർ, എം.​വി. ജ​യ​രാ​ജ​ൻ, എ​സ്.​ആ​ർ. സ്മി​ത, സാ​ബു ജെ​യിം​സ്, പി.​ജെ. സ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു

തേ​ർ​ത്ത​ല്ലി: തേ​ർ​ത്ത​ല്ലി മേ​രി​ഗി​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ജൂ​ണി​യ​ർ റെ​ഡ്ക്രോ​സി​ന്‍റെ​യും എ​ഡി​എ​സ്‌​യു​വി​ന്‍റെ​യും ലി​റ്റി​ൽ കൈ​റ്റ്സി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി വി​രു​ദ്ധ ദി​ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

ജൂ​ണി​യ​ർ റെ​ഡ്ക്രോ​സ് കാ​ഡ​റ്റു​ക​ൾ ത​യാ​റാ​ക്കി​യ ല​ഹ​രി വി​രു​ദ്ധ ല​ഘു​ലേ​ഖ​യു​ടെ​യും പോ​സ്റ്റ​റി​ന്‍റെ​യും പ്ര​കാ​ശ​നം മു​ഖ്യാ​ധ്യാ​പ​ക​ൻ എം.​യു. ജോ​സ്കു​ട്ടി നി​ർ​വ​ഹി​ച്ചു.
ല​ഹ​രി​ക്കെ​തി​രേ കാ​ഡ​റ്റു​ക​ൾ ത​യാ​റാ​ക്കി​യ ല​ഘു​ലേ​ഖ, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ത​ല​ത്തി​ലും വി​ദ്യാ​ല​യ​ത്തി​നു സ​മീ​പ​ത്തു​ള്ള ക​ട​ക​ളി​ലും ന​ൽ​കി ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി.

തു​ട​ർ​ന്ന്, ക​വി​താ​ലാ​പ​നം, ഫ്ളാ​ഷ് മോ​ബ് , ല​ഹ​രി വി​രു​ദ്ധ​ദി​ന പ്ര​തി​ജ്ഞ, ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശം എ​ന്നി​വ​യും ന​ട​ന്നു. തു​ട​ർ​ന്ന് പോ​സ്റ്റ​ർ ര​ച​നാ മ​ത്സ​ര​വും ന​ട​ത്തി. എ​ഡി​എ​സ്യു​വി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫിം​ഗ​ർ പ്രി​ന്‍റ് ഓ​ഫ് ഹോ​പ്പ് എ​ന്ന പേ​രി​ൽ ല​ഹ​രി​ക്കെ​തി​രെ ഫിം​ഗ​ർ പ്രി​ന്‍റ് ശേ​ഖ​ര​ണ പ​രി​പാ​ടി​യും ന​ട​ന്നു.

ലി​റ്റി​ൽ കൈ​റ്റ്സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി​ക്കെ​തി​രെ ജീ​വി​ത​മാ​ണ് ല​ഹ​രി എ​ന്ന ആ​ശ​യം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന ഫോ​ട്ടോ​ക​ൾ പ​ക​ർ​ത്തി ക്ലി​ക്ക് ടു ​ലൈ​ഫ് എ​ന്ന പേ​രി​ൽ ഓ​ൺ​ലൈ​ൻ ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​ര​വും ന​ട​ന്നു. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജെ​യി​സ​ൺ, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ജോ​മി, ജെ​ആ​ർ​സി കൗ​ൺ​സി​ല​ർ​മാ​യ കെ. ​ജോ​ർ​ജ്, ജെ​ആ​ർ​സി കാ​ഡ​റ്റു​ക​ളാ​യ ആ​ൻ​മ​രി​യ സ​ജി, അ​ലോ​ണ ട്രീ​സ രാ​ജീ​വ്, ആ​ദി​യ പി. ​പ്ര​കാ​ശ്, ബെ​നി​റ്റ മ​രി​യ മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നെ​ല്ലി​ക്കു​റ്റി: അ​ന്താ​രാ​ഷ്‌​ട്ര ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വൈ​എം​സി​എ ചെ​മ്പേ​രി യൂ​ണി​റ്റ്, നെ​ല്ലി​ക്കു​റ്റി സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഹൈ​സ്കൂ​ൾ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ല​ഹ​രി​വി​രു​ദ്ധ മ​ൾ​ട്ടി​മീ​ഡി​യ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.

ഹൈ​സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ സോ​ണി മാ​ത്യു മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ.​സി. ലി​സി മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. കൊ​ള​ക്കാ​ട് സാ​ന്തോം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ റി​ട്ട. പ്രി​ൻ​സി​പ്പ​ൽ വി.​ജെ. ഷാ​ജി​മോ​ൻ ക്വി​സ് മ​ത്സ​രം ന​യി​ച്ചു. സാ​ന്ദ്ര തെ​രേ​സ ഡി​നി​ഷ്, എ.​എ​സ്. ആ​ൻ​ഡ്രി​യ, സേ​റ ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.
വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് സാ​വി​യോ ഇ​ട​യാ​ടി​യി​ൽ വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി. ടോ​മി ചാ​മ​ക്കാ​ലാ​യി​ൽ, റോ​ബി ഇ​ല​വു​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തേ​ർ​ത്ത​ല്ലി: കെ​സി​ബി​സി മ​ദ്യ ല​ഹ​രി വി​രു​ദ്ധ സ​മി​തി മു​ക്തി​ശ്രീ മേ​രി​ഗി​രി എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തേ​ർ​ത്ത​ല്ലി​യി​ൽ മ​ദ്യ​ല​ഹ​രി വി​രു​ദ്ധ റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ച്ചു.
മേ​രി​ഗി​രി ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ത്യു വ​ള​വ​നാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് തൈ​ക്കു​ന്നും​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​ജെ​യ്സ​ൺ കോ​ല​ക്കു​ന്നേ​ൽ, ത​ങ്ക​ച്ച​ൻ കൊ​ല്ല​ക്കൊമ്പി​ൽ, ജോ​സ് ചാ​രേ​ച്ചേ​രി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പെ​രു​മ്പ​ട​വ്: ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മാ​ത​മം​ഗ​ലം യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ ദി​ന​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കു​ന്ന റീ​ൽ​സ് പു​റ​ത്തി​റ​ക്കി.

എ​ര​മം കു​റ്റൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ റീ​ൽ​സ് അ​പ്‌​ലോ​ഡിം​ഗി​ന്‍റെ ഉ​ദ്ഘാ​ട​നം എ​ഫ്എ​ച്ച്സി​യി​ലെ ഡോ. ​പി. കൃ​ഷ്ണ​മാ​യ നി​ർ​വ​ഹി​ച്ചു. മാ​ത​മം​ഗ​ലം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ടി. ​എം. ജി​ൻ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​കെ​പി​എ മാ​ടാ​യി മേ​ഖ​ല സെ​ക്ര​ട്ട​റി സി. ​വി​നോ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷ​നോ​ജ് മേ​ലേ​ട​ത്ത്, പി​ആ​ർ​ഒ നി​തീ​ഷ് ക​ല്ലി​ങ്ക​ൽ, ആ​ശു​പ​ത്രി ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​ർ​മാ​രാ​യ കെ. ​സൗ​മ്യ, അ​നു സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

 

District News

സോ​ളാ​ർ തെ​രു​വു​വി​ള​ക്കു​ക​ളു​ടെ ബാ​റ്റ​റി​ക​ൾ മോ​ഷ്ടി​ച്ചു

വ​ലി​യ​പ​റ​മ്പ്: വ​ലി​യ​പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച സോ​ളാ​ർ തെ​രു​വു​വി​ള​ക്കു​ക​ളു​ടെ ബാ​റ്റ​റി​ക​ൾ മോ​ഷ്ടി​ച്ചു. വ​ലി​യ​പ​റ​മ്പ് പാ​ലം, മാ​വി​ലാ​ക്ക​ട​പ്പു​റം, ബീ​ച്ച​ര​ക്ക​ട​വ്, പ​ട്ടേ​ൽ ക​ട​പ്പു​റം തു​ട​ങ്ങി കാ​യ​ലോ​ര​ത്തും ക​ട​ലോ​ര​ത്തു​മാ​യി അ​ഞ്ചു​കേ​ന്ദ്ര​ങ്ങ​ളി​ലെ തെ​രു​വു​വി​ള​ക്കു​ക​ളി​ലെ ബാ​റ്റ​റി​ക​ൾ ന​ഷ്ട​പ്പെ​ട്ട​ത​റി​ഞ്ഞ് പ​രി​സ​ര​ങ്ങ​ളി​ലെ നി​രീ​ക്ഷ​ണ ക്യാ​മ​റ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മോ​ഷ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് വ​ന്ന​ത്. 80,000ൽ ​പ​രം രൂ​പ​യു​ടെ അ​ഞ്ച് ബാ​റ്റ​റി​ക​ളാ​ണ് മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജി​മ്മി ജോ​ണി​ന്‍റെ പ​രാ​തി​യി​ൽ ച​ന്തേ​ര പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

District News

ഫു​ട് ഓ​വ​ര്‍ ബ്രി​ഡ്ജ് സ്ഥാ​പി​ക്ക​ണം

കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് പ​ട്ട​ണ​ത്തി​ലെ ഗ​താ​ഗ​ത പ്ര​യാ​സം ഒ​ഴി​വാ​ക്കു​ന്ന​തി​ന് എ​ത്ര​യും പെ​ട്ടെ​ന്ന് ഫു​ട് ഓ​വ​ര്‍ ബ്രി​ഡ്ജ് സ്ഥാ​പി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ഹൊ​സ്ദു​ര്‍​ഗ് യൂ​ണി​റ്റ് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ആ​ലാ​മി​പ​ള്ളി ന​ഗ​ര​സ​ഭ മി​നി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന സ​മ്മേ​ള​നം ജി​ല്ലാ​ക​മ്മി​റ്റി​യം​ഗം എ. ​ശ​ബ​രീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​നി​ല്‍ ആ​വി​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി. ​സു​കു​മാ​ര​ന്‍, മ​ഹ​മൂ​ദ് മു​റി​യ​നാ​വി, കെ.​വി. ദി​നേ​ശ​ന്‍, ടി. ​സ​ത്യ​ന്‍, സി. ​ബീ​നീ​ഷ്, സോ​ണി​യ ജോ​സ​ഫ്, പു​ഷ്പ കൊ​ള​വ​യ​ല്‍, പി. ​പ്ര​ഭാ​ക​ര​ന്‍, പി.​വി. സു​നി​ത, രാ​ജേ​ഷ് കു​റു​ന്തൂ​ര്‍, മ​നോ​ജ് ക​രു​വ​ളം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ വി​ജ​യി​ക​ളാ​യ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളെ അ​നു​മോ​ദി​ച്ചു. ഭാ​ര​വാ​ഹി​ക​ള്‍: സു​നി​ല്‍ ആ​വി​ക്ക​ര-​പ്ര​സി​ഡ​ന്‍റ്, ബീ​നീ​ഷ്-​വൈ​സ്പ്ര​സി​ഡ​ന്‍റ്, മ​നോ​ജ് ക​രു​വ​ളം-​സെ​ക്ര​ട്ട​റി, സോ​ണി​യ ജോ​സ​ഫ്-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, പി. ​പ്ര​ഭാ​ക​ര​ന്‍-​ട്ര​ഷ​റ​ര്‍.

District News

നൃ​ത്തയോ​ഗ പ്ര​ദ​ർ​ശ​നം ന​ട​ത്തി

പാ​ലാ​വ​യ​ൽ: അ​ന്താ​രാ​ഷ്‌​ട്ര യോ​ഗ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​ളി​ങ്ങോം വി​ശ്വ​ജ്ഞാ​ൻ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ന്‍റെ​യും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പു​ളി​ങ്ങോം-​പാ​ലാ​വ​യ​ൽ യു​ണി​റ്റ് വ​നി​താ വിം​ഗി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ വ​നി​ത​ക​ളു​ടെ നൃ​ത്തയോ​ഗ പ്ര​ദ​ർ​ശ​നം ന​ട​ത്തി.
സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലും യോ​ഗ പ​രി​ശീ​ല​ക​യു​മാ​യ മി​നി പ്ര​വീ​ണാ​ണ് നൃ​ത്തയോ​ഗ ചി​ട്ട​പ്പെ​ടു​ത്തി​യ​ത്. കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളു​മ​ട​ക്കം അ​മ്പ​തോ​ളം വ​നി​ത​ക​ൾ പ​ങ്കെ​ടു​ത്തു.

ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തം​ഗം ജ​മീ​ല കോ​ള​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​നി​ത വിം​ഗ് പ്ര​സി​ഡ​ന്‍റ് ലി​സി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ന്ധു സു​രേ​ഷ്, ലാ​ലി ജോ​ളി, മ​രി​യ എ​ബി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

District News

കു​ള​മ്പ് രോ​ഗ നി​യ​ന്ത്ര​ണ പ​ദ്ധ​തി​

 പ​ന​ത്ത​ടി: ദേ​ശീ​യ ജ​ന്തു​രോ​ഗ നി​യ​ന്ത്ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന കു​ള​മ്പു​രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് യ​ജ്ഞ​ത്തി​ന്‍റെ എ​ട്ടാം​ഘ​ട്ട​ത്തി​ന് പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്ക​മാ​യി. മു​ന്ത​ന്‍റെ​മൂ​ല​യി​ലെ ക്ഷീ​ര​ക​ർ​ഷ​ക ദീ​പ നാ​യ​രു​ടെ ഫാ​മി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ര​ഘു​നാ​ഥ് വെ​റ്റ​റി​ന​റി സ​ർ​ജ​ൻ കെ​സി​യ ഗോ​പി​ക്ക് വാ​ക്സി​ൻ കൈ​മാ​റി.

വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ കെ.​ജെ. ജ​യിം​സ്, പ​ഞ്ചാ​യ​ത്തം​ഗം കെ.​സി. മോ​ഹ​ൻ​ദാ​സ്, ബ​ളാം​തോ​ട് ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. വി​ജ​യ​കു​മാ​ര​ൻ നാ​യ​ർ, സെ​ക്ര​ട്ട​റി സി.​എ​സ്. പ്ര​ദീ​പ്കു​മാ​ർ, ലൈ​വ്സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പി.​കെ. സാ​ജി​ദ്, വി. ​നി​ഖി​ൽ, അ​റ്റ​ൻ​ഡ​ർ എം.​വി. ശ​ശി​ന്ദ്ര​ൻ, കെ. ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ക​ന്നു​കാ​ലി​ക​ളി​ലെ കു​ള​മ്പു​രോ​ഗം ത​ട​യു​ന്ന​തി​ന് കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ൽ​കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് വെ​റ്റ​റി​ന​റി സ​ർ​ജ​ൻ കെ​സി​യ ഗോ​പി അ​റി​യി​ച്ചു.

ജൂ​ലൈ 13 വ​രെ​യാ​ണ് യ​ജ്ഞം ന​ട​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ ക​ന്നു​കാ​ലി​ക​ൾ​ക്കും ഈ ​കാ​ല​യ​ള​വി​ൽ സൗ​ജ​ന്യ​മാ​യി കു​ത്തി​വ​യ്പ് ന​ൽ​കു​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

District News

എം​ഡി​എം​എ​യു​മാ​യി ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍

കു​മ്പ​ള: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി ര​ണ്ടു​പേ​രെ കു​മ്പ​ള എ​സ്‌​ഐ കെ.​പി. ഗ​ണേ​ശ​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്തു.

കോ​യി​പ്പാ​ടി കു​ണ്ട​ങ്കാ​റ​ടു​ക്ക​യി​ല്‍ അ​ന​ധി​കൃ​ത വി​ല്പ​ന​യ്ക്കാ​യി കൈ​വ​ശം വ​ച്ച 0.970 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി കോ​യി​പ്പാ​ടി സ്വ​ദേ​ശി കെ. ​അ​ബ്ദു​ള്‍ നി​സാ​ര്‍ (32) എ​ന്ന​യാ​ളെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
കു​മ്പ​ള ടൗ​ണി​ല്‍ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യ ബം​ബ്രാ​ണ​യി​ലെ എ. ​ഹം​സ (40) എ​ന്ന​യാ​ളെ 0.610 ഗ്രാം ​എം​ഡി​എം​എ കൈ​വ​ശം വ​ച്ച​തി​ന് പോ​ലീ​സ് പി​ടി​കൂ​ടി.

 

District News

ഗ്രൗ​ണ്ടി​ല്‍ വെ​ള്ളം ക​യ​റു​ന്നു​വെ​ന്ന് കു​ട്ടി​ക​ള്‍: ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ക​ള​ക്ട​ര്‍

കാ​സ​ര്‍​ഗോ​ഡ്: കാ​യി​ക പ​രി​ശീ​ല​ന​ത്തി​ന് ഉ​ള്ള സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ മ​ഴ പെ​യ്താ​ല്‍ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കു​ന്നു​വെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​നോ​ട് ഉ​ദി​നൂ​ര്‍ ജി​എ​ച്ച്എ​സ്എ​സി​ലെ കു​ട്ടി​ക​ള്‍. ന​മ​സ്‌​തേ ക​ള​ക്ട​ര്‍ പ​രി​പാ​ടി​യി​ല്‍ ജി​ല്ലാ ക​ള​ക്ട​റോ​ട് സം​വ​ദി​ക്ക​വേ​യാ​ണ് കു​ട്ടി​ക​ള്‍ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

മൈ​താ​ന​ത്തി​ല്‍ ഡ്രൈ​നേ​ജ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി ന​വീ​ക​രി​ച്ച് പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ സ്‌​പോ​ര്‍​ട്‌​സ് ഫൗ​ണ്ടേ​ഷ​ന്‍ കേ​ര​ള​യെ ചു​മ​ത​ല​പ്പെ​ടു​ത്താ​മെ​ന്ന് ക​ള​ക്ട​ര്‍ ഉ​റ​പ്പു​ന​ല്‍​കി.

ചൈ​ന ക​ഴി​ഞ്ഞാ​ല്‍ ഏ​ഷ്യ​യി​ലെ ഏ​റ്റ​വും കൂ​ടു​ത​ല്‍ സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍ സൈ​ക്കി​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഉ​ദി​നൂ​ര്‍ ജി​എ​ച്ച്എ​സ്എ​സി​ല്‍ സൈ​ക്കി​ള്‍ വ​യ്ക്കാ​ന്‍ ഷെ​ഡ് നി​ര്‍​മി​ച്ചു ന​ല്‍​കാ​മോ എ​ന്നും കു​ട്ടി​ക​ള്‍ ക​ള​ക്ട​റോ​ട് ചോ​ദി​ച്ചു. ഗ്രൗ​ണ്ടി​നോ​ട് ചേ​ര്‍​ന്ന് നി​ല്‍​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ന്‍റെ സ്ഥ​ലം അ​നു​വ​ദി​ച്ചു കി​ട്ടു​ന്ന മു​റ​യ്ക്ക് കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍​പ്പെ​ടു​ത്തി സൈ​ക്കി​ള്‍ ഷെ​ഡ് നി​ര്‍​മി​ച്ചു ന​ല്‍​കാ​മെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

പ​ണി​തീ​രാ​ത്ത സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ന്‍റെ നി​ല​വി​ലെ സ്ഥി​തി​യും അ​ന്വേ​ഷി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

District News

ജി​ല്ല​യി​ൽ ജി-​ഫോം ന​ൽ​കി​യ​ത് 10 ഉ​ട​മ​ക​ൾ

കാ​സ​ർ​ഗോ​ഡ്: കെ​എ​സ്ആ​ർ​ടി​സി​യി​ലെ പ്രി​യ​ദ​ർ​ശി​നി സൗ​ജ​ന്യ​യാ​ത്ര സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സു​ക​ളെ അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ​ത​ന്നെ ഇ​ല്ലാ​താ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്നു. ജി​ല്ല​യി​ൽ ഈ ​മാ​സം ഇ​തു​വ​രെ 10 സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളാ​ണ് സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കു​ന്ന​തി​നാ​യി ആ​ർ​ടി​ഒ മു​മ്പാ​കെ ജി-​ഫോം സ​മ​ർ​പ്പി​ച്ച​ത്. നേ​ര​ത്തേ അ​ട​ച്ച ത്രൈ​മാ​സ നി​കു​തി​യു​ടെ കാ​ലാ​വ​ധി തീ​രു​ന്ന 30ന് ​സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് ഇ​വ​രു​ടെ തീ​രു​മാ​നം.

സ​ർ​വീ​സ് പൂ​ർ​ണ​മാ​യി നി​ർ​ത്തി​വ​യ്ക്കേ​ണ്ടി​വ​രു​മ്പോ​ൾ മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പി​ന്‍റെ നി​യ​മ​പ്ര​കാ​രം തു​ട​ർ​ന്നു​ള്ള റോ​ഡ് നി​കു​തി ഒ​ഴി​വാ​ക്കി​ക്കി​ട്ടു​ന്ന​തി​നാ​ണ് ജി-​ഫോം സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ഇ​തു സ​മ​ർ​പ്പി​ച്ചു​ക​ഴി​ഞ്ഞാ​ൽ ബ​ന്ധ​പ്പെ​ട്ട സ്വ​കാ​ര്യ ബ​സ് ഓ​ട്ടം നി​ർ​ത്തി​യ​താ​യി ഔ​ദ്യോ​ഗി​ക​രേ​ഖ​യി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തും.

പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധം മൂ​ലം ഡീ​സ​ലി​ന്‍റെ വി​ല വീ​ണ്ടും കൂ​ടി​യ​തോ​ടെ സ്വ​കാ​ര്യ ബ​സ് വ്യ​വ​സാ​യം ന​ഷ്ട​ത്തി​ലേ​ക്കു നീ​ങ്ങി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ച്ച​തോ​ടെ സ്വ​കാ​ര്യ ബ​സു​ക​ളി​ലെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം പ​കു​തി​യി​ലും താ​ഴെ​യാ​യി കു​റ​ഞ്ഞ​ത്.

സ്ത്രീ ​യാ​ത്ര​ക്കാ​ർ നാ​മ​മാ​ത്ര​മാ​യി മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ സ്വ​കാ​ര്യ ബ​സു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത്. കെ​എ​സ്ആ​ർ​ടി​സി ഓ​ടാ​ത്ത റൂ​ട്ടു​ക​ളി​ൽ നി​ന്നു​പോ​ലും ദേ​ശീ​യ​പാ​ത​യി​ലെ​ത്തു​ന്ന​തു​വ​രെ മാ​ത്രം സ്വ​കാ​ര്യ ബ​സു​ക​ളി​ൽ വ​ന്ന് അ​വി​ടെ വ​ച്ച് കെ​എ​സ്ആ​ർ​ടി​സി​യി​ലേ​ക്ക് മാ​റി​ക്ക​യ​റു​ക​യാ​ണെ​ന്ന് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ നേ​താ​ക്ക​ൾ പ​റ​യു​ന്നു.
ഇ​തി​നൊ​പ്പം പ​ല സ്വ​കാ​ര്യ ബ​സു​ക​ളും ട്രി​പ്പു​ക​ളു​ടെ എ​ണ്ണം കു​റ​ച്ചി​ട്ടു​ണ്ട്. കു​റ​ച്ചെ​ങ്കി​ലും യാ​ത്ര​ക്കാ​രെ കി​ട്ടു​ന്ന രാ​വി​ലെ​യും വൈ​കി​ട്ടു​മു​ള്ള ട്രി​പ്പു​ക​ളി​ൽ ബ​സ് ഓ​ടി​ച്ച് ഇ​ട​യ്ക്കു​ള്ള ട്രി​പ്പു​ക​ളെ​ല്ലാം ഒ​ഴി​വാ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. സ്ഥി​തി​ഗ​തി​ക​ൾ ഇ​തേ​പോ​ലെ തു​ട​ർ​ന്നാ​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ബ​സു​ക​ൾ ഓ​ട്ടം നി​ർ​ത്താ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് ഉ​ട​മ​ക​ൾ പ​റ​യു​ന്നു.

District News

തോ​മാ​പു​രം ഫൊ​റോ​ന കൗ​ൺ​സി​ൽ യോ​ഗം

ചി​റ്റാ​രി​ക്കാ​ൽ: തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ ന​ട​ന്ന ഫൊ​റോ​ന കൗ​ൺ​സി​ൽ യോ​ഗം അ​തി​രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ. ഡോ. ​ജോ​സ​ഫ് മു​ട്ട​ത്തു​കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൊ​റോ​ന വി​കാ​രി ഫാ. ​ഡോ. മാ​ണി മേ​ൽ​വെ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി. വി​കാ​രി ഫാ. ​മാ​ർ​ട്ടി​ൻ പാ​ഴൂ​പ​റ​മ്പി​ൽ, രാ​ജു മാ​ത്യു പാ​ഴൂ​ർ, സി​സ്റ്റ​ർ ദി​വ്യ എം​എ​സ്എം​ഐ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലെ വ​ന്യ​മൃ​ഗ​ശ​ല്യം, പ​ണി പൂ​ർ​ത്തി​യാ​കാ​ത്ത മ​ല​യോ​ര ഹൈ​വേ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ യോ​ഗം ച​ർ​ച്ച ചെ​യ്തു. സ​ർ​ക്കാ​രി​ന്‍റെ ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് പ്ര​മേ​യം പാ​സാ​ക്കി. ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ​യും എ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ളാ​യി

ഫാ. ​ഡോ. മാ​ണി മേ​ൽ​വെ​ട്ടം-​പ്ര​സി​ഡ​ന്‍റ്, സി​വി​ക്കു​ട്ടി വ​ർ​ഗീ​സ് മ്ലാ​മ​ല പ​താ​ലി​ൽ-​കോ-​ഓ​ർ​ഡി​നേ​റ്റ​ർ, ദി​ലീ​പ് തെ​ങ്ങും​പ​ള്ളി​ൽ-​സെ​ക്ര​ട്ട​റി, ഫാ. ​ജോ​സ​ഫ് കാ​വ​നാ​ടി-​വൈ​ദി​ക പ്ര​തി​നി​ധി, സെ​ലീ​ന-​അ​ൽ​മാ​യ പ്ര​തി​നി​ധി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. അ​തി​രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ലി​ലേ​ക്ക് ഫാ. ​വ​ർ​ഗീ​സ് ചെ​രി​യം​പു​റ​ത്ത്, ടോ​മി​ച്ച​ൻ വ​ട്ടോ​ത്ത്, ഡെ​യ്സി മ​ച്ചി​യാ​നി​ക്ക​ൽ, അ​തു​ൽ ചി​ര​ട്ട​യോ​ലി​ൽ എ​ന്നി​വ​രെ​യും ഫൊ​റോ​ന തി​ങ്ക് ടാ​ങ്ക് അം​ഗ​ങ്ങ​ളാ​യി ജോ​ർ​ജു​കു​ട്ടി ക​രി​മ​ഠം, ഡാ​ജി ഓ​ട​യ്ക്ക​ൽ, സാ​ജു പ​ടി​ഞ്ഞാ​റേ​ട്ട്, സോ​ണി പൊ​ടി​മ​റ്റം, ഷൈ​നി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

District News

മ​ഹാ​ക​വി​യു​ടെ മ​ക​ളു​മാ​യി സം​വ​ദി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍

കാ​ഞ്ഞ​ങ്ങാ​ട്: വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​വു​ങ്കാ​ല്‍ രാം​ന​ഗ​ര്‍ സ്വാ​മി രാം​ദാ​സ് മെ​മ്മോ​റി​യ​ല്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ മ​ഹാ​ക​വി പി. ​കു​ഞ്ഞി​രാ​മ​ന്‍ നാ​യ​രു​ടെ മ​ക​ളാ​യ പി. ​ലീ​ലാ​മ്മാ​ളു​മാ​യി സം​വ​ദി​ച്ചു.
നാ​ല​പ്പാ​ടം പ​ദ്മ​നാ​ഭ​ന്‍ ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ച്ച പി​യെ കു​റി​ച്ചു​ള്ള 'ക​സ്തൂ​രി​മാ​ന്‍' എ​ന്ന ഡോ​കു​മെ​ന്‍റ​റി പ്ര​ദ​ര്‍​ശ​ന​വും ന​ട​ന്നു.

കു​ട്ടി​ക​ളോ​ടൊ​പ്പം ഡോ​കു​മെ​ന്‍റ​റി ക​ണ്ട ലീ​ലാ​മ്മാ​ള്‍ കു​ട്ടി​ക​ളോ​ട് പി​യു​ടെ ജീ​വി​ത​ത്തെ​കു​റി​ച്ചും അ​ച്ഛ​നോ​ടൊ​പ്പ​മു​ള്ള ത​ന്‍റെ ജീ​വി​താ​നു​ഭ​വ​ങ്ങ​ളും പ​ങ്കു​വ​ച്ചു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​മോ​ഹ​ന​ന്‍, പ്രി​ന്‍​സി​പ്പ​ല്‍ കെ. ​നി​ഷ, പ്രി​ന്‍​സി​പ്പ​ല്‍ പി.​എ​ന്‍. നി​ഷ, മു​ഖ്യാ​ധ്യാ​പി​ക ടി.​ആ​ര്‍. സ​ബി​ത, വി. ​പ്ര​മോ​ദ്, ടി. ​കൃ​ഷ്ണ​ന്‍, എം.​വി. ഷീ​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ക​വി​യു​ടെ ചെ​റു​മ​ക​ന്‍ മു​ര​ളീ​ധ​ര​ന്‍ വ​ട​യ​ക്ക​ള​വും പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു.

District News

നാടെങ്ങും ല​ഹ​രി​വി​രു​ദ്ധ പ​രി​പാ​ടി​ക​ൾ

രാ​ജ​പു​രം: ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ​വു​മാ​യി രാ​ജ​പു​രം ജ​ന​മൈ​ത്രി പോ​ലീ​സും ഹോ​ളി​ഫാ​മി​ലി സ്‌​കൂ​ളും ചേ​ർ​ന്ന് പൂ​ടം​ക​ല്ലി​ൽ നി​ന്നു രാ​ജ​പു​ര​ത്തേ​ക്ക് കൂ​ട്ട​യോ​ട്ടം സം​ഘ​ടി​പ്പി​ച്ചു. രാ​ജ​പു​രം എ​സ്എ​ച്ച്ഒ കെ. ​സ​ന്തോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ​എ​സ്എ​സ്, എ​ൻ​സി​സി, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് കു​ട്ടി​ക​ൾ കൂ​ട്ട​യോ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ത്തു.

രാ​ജ​പു​ര​ത്ത് എ​ൻ​എ​സ്എ​സ് കു​ട്ടി​ക​ൾ ഫ്ലാ​ഷ്മോ​ബ് അ​വ​ത​രി​പ്പി​ച്ചു. ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എം. സൈ​മ​ൺ, രാ​ജ​പു​രം വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് ജെ​യി​ൻ പി.​വ​ർ​ഗീ​സ്, പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് ഷി​ജു പി. ​ലൂ​ക്കോ​സ്, മു​ഖ്യാ​ധ്യാ​പ​ക​ൻ സ​ജി മാ​ത്യു, കെ.​ജെ. സ​ൽ​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കാ​സ​ർ​ഗോ​ഡ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ അ​ൻ​വ​ർ സാ​ദ​ത്ത് ല​ഹ​രി വി​രു​ദ്ധ ക്ലാ​സ് ന​യി​ച്ചു.

ചി​റ്റാ​രി​ക്കാ​ൽ: തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണ​വും റാ​ലി​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി മാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ഡോ. മാ​ണി മേ​ൽ​വെ​ട്ടം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ചി​റ്റാ​രി​ക്കാ​ൽ പോ​ലീ​സ് എ​സ്എ​ച്ച്ഒ കെ.​വി. ഉ​മേ​ശ​ൻ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കി. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജി തോ​ണ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യാ​ധ്യാ​പ​ക​ൻ സ​ജി ക​ണ്ണ​ന്താ​നം, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജോ​സു​കു​ട്ടി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​ര​പ്പ: വെ​ള്ള​രി​ക്കു​ണ്ട് ജ​ന​മൈ​ത്രി പോ​ലീ​സ്, പ​ര​പ്പ റോ​ട്ട​റി ക്ല​ബ്, ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണ​വും റാ​ലി​യും ഫ്ലാ​ഷ് മോ​ബും ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡം​ഗം കെ.​പി. സെ​റീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വെ​ള്ള​രി​ക്കു​ണ്ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. ശ്രീ​ഹ​രി ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കി. എ​സ്ഐ എം. ​സു​ധീ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് പി. ​പ​ദ്മ​നാ​ഭ​ൻ, എ​സ്എം​സി ചെ​യ​ർ​മാ​ൻ ബാ​ല​കൃ​ഷ്ണ​ൻ മാ​ണി​യൂ​ർ, റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് റോ​യ് ജോ​ർ​ജ്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി. ​നാ​രാ​യ​ണ​ൻ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ.​എ​സ്. സു​രേ​ഷ്, മു​ഖ്യാ​ധ്യാ​പി​ക എ.​കെ. ബി​ന്ദു, കെ. ​രാ​ജി, വി.​കെ. പ്ര​ഭാ​വ​തി, സി.​ജെ. സ​ജി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വി​വി​ധ മ​ത്സ​ര പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു.

മാ​ലോം: വി​മ​ൽ​ജ്യോ​തി മാ​തൃ​വേ​ദി മാ​ലോം യൂ​ണി​റ്റ് ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ള്ളി​ക്ക​ട​വ് സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണ​വും ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് ഐ​ക്യ​ദാ​ർ​ഢ്യ​വും ന​ട​ത്തി. ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ് തൈ​ക്കു​ന്നും​പു​റ​ത്ത് ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. അ​സി. വി​കാ​രി ഫാ. ​അ​ജോ​യി​സ്, മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ സെ​ലി​ൻ പാ​മ്പാ​ടി, മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് മി​നി ആ​ൻ​ഡ്രൂ​സ്, സെ​ക്ര​ട്ട​റി സി​ജി ഒ​ര​പ്പു​ഴി​ക്ക​ൽ, ട്ര​ഷ​റ​ർ ബി​ന്ദു പ​ന്ത​പ്പ​ള്ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ല​ഹ​രി വി​രു​ദ്ധ

സ​ന്ദേ​ശ​വു​മാ​യി തൂ​ഫാ​ന്‍ നെ​യിം സ്ലിപ്പു​ക​ള്‍

നീ​ലേ​ശ്വ​രം: അ​ന്താ​രാ​ഷ്‌​ട്ര ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്‌​റു കോ​ള​ജ് എ​ന്‍​സി​സി യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ​വു​മാ​യി 5000 ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ നെ​യിം സ്ലിപ്പു​ക​ള്‍ ​ജി​ല്ല​യി​ലെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വി​ത​ര​ണം ചെ​യ്തു. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം എ​ന്‍​സി​സി കേ​ര​ള നേ​വ​ല്‍ ട്രൂ​പ്പ് ന​മ്പ​ര്‍ 40 നീ​ലേ​ശ്വ​രം രാ​ജാ​സ് സ്‌​കൂ​ള്‍ യൂ​ണി​റ്റു​മാ​യി സ​ഹ​ക​രി​ച്ചു കൊ​ണ്ട് സ്‌​കൂ​ളി​ല്‍ ക്യാ​പ്റ്റ​ന്‍ ഡോ. ​ന​ന്ദ​കു​മാ​ര്‍ കോ​റോ​ത്ത് നി​ര്‍​വ​ഹി​ച്ചു. രാ​ജാ​സ് സ്‌​കൂ​ള്‍ എ​ന്‍​സി​സി ഓ​ഫീ​സ​ര്‍ പി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ നെ​യിം സ്ലിപ്പു​ക​ള്‍ ഏ​റ്റു​വാ​ങ്ങി. എം. ​ദേ​വി​ക സ്വാ​ഗ​ത​വും ദേ​വാ​ന​ന്ദ് ന​ന്ദി​യും പ​റ​ഞ്ഞു.

District News

ഫു​ട്‌​ബോ​ള്‍ ആ​വേ​ശം പു​ക​യേ​ണ്ട

കാ​ഞ്ഞ​ങ്ങാ​ട്: ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യു​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ഫു​ട്‌​ബോ​ള്‍ ആ​രാ​ധ​ക​ര്‍ സ്ഥാ​പി​ച്ച ബോ​ര്‍​ഡു​ക​ളി​ല്‍ പു​ക​യി​ല ഉ​പ​യോ​ഗി​ക്കു​ന്ന താ​ര​ങ്ങ​ളെ ഉ​ള്‍​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ഫ്ല​ക്‌​സ് ബോ​ര്‍​ഡു​ക​ള്‍ ഉ​യ​ര്‍​ത്തി​യി​ട്ടു​ള്ള​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​ത്ത​ര​ത്തി​ലു​ള്ള ബോ​ര്‍​ഡു​ക​ള്‍ നീ​ക്കം ചെ​യ്യു​ക​യോ പു​ക​യി​ല ഉ​പ​യോ​ഗി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ മ​റ​ച്ചു വ​യ്ക്കു​ക​യോ ചെ​യ്യേ​ണ്ട​താ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ബി. സ​ന്തോ​ഷ് അ​റി​യി​ച്ചു.

അ​ല്ലാ​ത്ത​പ​ക്ഷം ദേ​ശീ​യ പു​ക​യി​ല നി​യ​ന്ത്ര​ണ നി​യ​മം വ​കു​പ്പ് 5 പ്ര​കാ​രം പു​ക​യി​ല ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന വ്യ​ക്തി​ക​ള്‍, ക്ല​ബു​ക​ള്‍, ബോ​ര്‍​ഡ് സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​ത്തി​ന്‍റെ ഉ​ട​മ, പ്രി​ന്‍റിം​ഗ് സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ക്ക​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​ഗ്യ സ്ഥ​ാപന​ങ്ങ​ള്‍​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

 

District News

ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​തം കൂ​ൺ വൈ​വി​ധ്യ കേ​ന്ദ്ര​വും; 215 ഇ​നം കൂ​ണു​ക​ൾ ക​ണ്ടെ​ത്തി‌  

 

ഇ​രി​ട്ടി: ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​തം പ​ശ്ചി​മ​ഘ​ട്ട​മ​ല​നി​ര​ക​ളി​ലെ കൂ​ൺ വൈ​വി​ധ്യ​കേ​ന്ദ്ര​മെ​ന്ന പ​ദ​വി​യി​ലേ​ക്കും. ആ​റ​ളം വൈ​ൽ​ഡ് ലൈ​ഫ് ഡി​വി​ഷ​നും മ​ഷ്റൂം​സ് ഓ​ഫ് ഇ​ന്ത്യ ക​മ്യൂ​ണി​റ്റി​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ മാം​ക്രോ ഫം​ഗ​ൽ സ​ർ​വേ​യി​ൽ 215 ഇ​നം കൂ​ണു​ക​ളെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ആ​റ​ളം ശ​ല​ഭ​സ​ങ്കേ​തം, കൊ​ട്ടി​യൂ​ർ വ​ന്യ​ജീ​വി സ​ങ്കേ​തം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ സ​ർ​വേ​യി​ലാ​ണ് അ​പൂ​ർ​വ കൂ​ണു​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​യെ ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ കൂ​ൺ വൈ​വി​ധ്യ​ത്തി​ലെ സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന ഹോ​ട്ട് സ്പോ​ട്ടാ​യി ആ​റ​ളം മാ​റി​യി​രി​ക്കു​ക​യാ​ണ്.

മ​ഷ്റൂം​സ് ഓ​ഫ് ഇ​ന്ത്യ ക​മ്യൂ​ണി​റ്റി​യി​ലെ മൈ​ക്രോ ബ​യോ​ള​ജി​സ്റ്റ് എം.​ടി. ഹ​രി​കൃ​ഷ്ണ​ൻ , ഫോ​റ​ൻ​സി​ക് സ​ർ​ജ​ൻ ഡോ. ​ജി​നു മു​ര​ളീ​ധ​ര​ൻ, ഗ​വേ​ഷ​ക​രാ​യ ഡോ. ​ശീ​ത​ൾ ചൗ​ധ​രി, ഡോ. ​ആ​ഷി​ക് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ​ർ​വേ. മൂ​ന്നു ദി​വ​സ​ങ്ങ​ളാ​യി ന​ട​ന്ന സ​ർ​വേ​യി​ൽ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള മൈ​ക്രോ ബ​യോ​ള​ജി​സ്റ്റു​ക​ൾ , ഗ​വേ​ഷ​ക​ർ, വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, വി​ദ്യാ​ർ​ഥി​ക​ൾ, ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ, കൂ​ൺ പ്രേ​മി​ക​ൾ എ​ന്നി​വ​രു​ൾ​പ്പെ​ടെ മു​പ്പ​തി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ വാ​ക്ക് വി​ത്ത് വി​സി എ​ൻ​ജി​ഒ​യി​ലെ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തി​രു​ന്നു. ആ​റ​ളം വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ വി. ​ര​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സി​സ്റ്റ​ന്‍റ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ര​മ്യ രാ​ഘ​വ​ൻ, ഫോ​റ​സ്റ്റ് വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​ഇ​ല്ല്യാ​സ് റാ​വു​ത്ത​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഫം​ഗ​സ് വൈ​വി​ധ്യ​ത്തെ​ക്കു​റി​ച്ചു​ള്ള മി​ക​ച്ച അ​വ​ബോ​ധം, ഗ​വേ​ഷ​ണം, സം​ര​ക്ഷ​ണം എ​ന്നി​വ​യ്ക്ക് സ​ർ​വേ വേ​ദി​യാ​യി. ആ​റ​ളം, കൊ​ട്ടി​യൂ​ർ സ​ങ്കേ​ത​ങ്ങ​ളി​ലാ​യി വ​ള​യം​ചാ​ൽ, മീ​ൻ​മു​ട്ടി, ക​രി​യ​ൻ​കാ​പ്പ്, ചാ​വ​ച്ചി, കൊ​ട്ടി​യൂ​ർ, ചു​ള്ളി​ക്ക​ണ്ടം, പ​രി​പ്പു​തോ​ട് എ​ന്നീ ഏ​ഴ് ക്യാ​മ്പു​ക​ളി​ലാ​യാ​ണ് ഫീ​ൽ​ഡ് സ​ർ​വേ ന​ട​ത്തി​യ​ത്. 2025-ൽ ​ന​ട​ന്ന പ്ര​ഥ​മ സ​ർ​വേ​യി​ലെ വി​വ​ര​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി ആ​റ​ള​ത്ത് തു​ട​ർ​ച്ച​യാ​യി ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ വാ​ർ​ഷി​ക ഫം​ഗ​സ് സ​ർ​വേ​യാ​ണി​ത്.

പ​വി​ഴ​പ്പു​റ്റു​ക​ളോ​ട് സാ​മ്യ​മു​ള്ള കൂ​ണു​ക​ളും

വെ​ള്ള​ത്തി​ന​ടി​യി​ലെ പ​വി​ഴ​പ്പു​റ്റു​ക​ളോ​ട് സാ​മ്യ​മു​ള്ള ശാ​ഖ​ക​ളോ​ടു​കൂ​ടി​യ "കോ​റ​ൽ ഫം​ഗ​സു​ക​ൾ", നി​ര​വ​ധി "ബോ​ലെ​റ്റു​ക​ൾ", "പോ​ളി​പോ​റു​ക​ൾ" എ​ന്നി​വ ആ​റ​ള​ത്ത് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ്രാ​ണി​ക​ളെ​യും മ​റ്റ് ആ​ർ​ത്രോ​പോ​ഡു​ക​ളെ​യും ബാ​ധി​ക്കു​ന്ന ഒ​ട്ട​ന​വ​ധി "എ​ന്‍റ​മോ​പാ​ത്തോ​ജെ​നി​ക് വി​ഭാ​ഗ​ത്തെ​യും (ശ​ല​ഭ​ങ്ങ​ൾ, ചി​ല​ന്തി​ക​ൾ, ഉ​റു​മ്പു​ക​ൾ, ലെ​പി​ഡോ​പ്റ്റ​റ​ൻ ലാ​ർ​വ​ക​ൾ എ​ന്നി​വ​യി​ൽ വ​ള​രു​ന്ന​വ) ക​ണ്ടെ​ത്തി. ഇ​ത് വ​ന ആ​വാ​സ​വ്യ​വ​സ്ഥ​യു​ടെ സ​ങ്കീ​ർ​ണ​ത​യെ​യും ആ​രോ​ഗ്യ​ത്തെ​യു​മാ​ണ് കാ​ണി​ക്കു​ന്ന​ത്. പ്രാ​ണി​ക​ളു​ടെ എ​ണ്ണം സ്വാ​ഭാ​വി​ക​മാ​യി നി​യ​ന്ത്രി​ക്കു​ന്ന​തി​ലും ജൈ​വി​ക കീ​ട​നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഇ​വ​യു​ടെ സാ​ധ്യ​ത​ക​ളി​ലും ശാ​സ്ത്ര​ലോ​ക​ത്തി​ന് വ​ലി​യ താ​ത്പ​ര്യ​മു​ള്ള​വ​യാ​ണ് ഇ​വ​യെ​ന്ന് ഗ​വേ​ഷ​ക​ർ പ​റ​ഞ്ഞു.

ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ​വ​യുംമാ​ര​ക വി​ഷ​മു​ള്ള​വ​യും

സ​ർ​വേ​യി​ൽ ഭ​ക്ഷ്യ​യോ​ഗ്യ​വും പോ​ഷ​ക സ​ന്പ​ന്ന​വും ഔ​ഷ​ധ ഗു​ണ​ങ്ങ​ള​ട​ങ്ങി​യ​തു​മാ​യ 25 ഓ​ളം ഇ​ന​ങ്ങ​ളാ​ണ് ആ​റ​ള​ത്ത് ക​ണ്ടെ​ത്തി​യ​ത്. ടെ​ർ​മി​റ്റോ​മൈ​സ​സ്, ഔ​ഡെ​മാ​ൻ​സി​യെ​ല്ല , ഫ്ളെ​ബോ​പ​സ് , ഓ​റി​ക്കു​ലേ​റി​യ തു​ട​ങ്ങി​യ​വ​യാ​ണ് ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ​വ.
ഗാ​നോ​ഡെ​ർ​മ​ട്രാ​മെ​റ്റ​സ് എ​ന്നീ ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​യാ​ണ് ഔ​ഷ​ധ​ഗു​ണ​മു​ള്ള കൂ​ണു​ക​ൾ. ഇ​രു​ട്ടി​ൽ നേ​രി​യ വെ​ളി​ച്ചം പു​റ​പ്പെ​ടു​വി​ക്കു​ന്ന ഫി​ലോ​ബോ​ലെ​റ്റ​സ് ഇ​ന​ത്തി​ൽ​പ്പെ​ട്ട അ​പൂ​ർ​വ​മാ​യ "ബ​യോ​ലു​മി​ന​സെ​ന്‍റ്" (സ്വ​യം പ്ര​കാ​ശി​ക്കു​ന്ന) കൂ​ണു​ക​ളും ഇ​വി​ടെ​യു​ണ്ട്.
ക്ലാ​ർ​ക്കി​ൻ​ഡ, ക്ലോ​റോ​ഫി​ല്ലം, ഗാ​ല​റി​ന, ഇ​നോ​സി​ബി എ​ന്നീ ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട മാ​ര​ക​മാ​യ വി​ഷ​ക്കൂ​ണു​ക​ളാ​ണ് സ​ർ​വേ​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​വ ഭ​ക്ഷ​ണ​മാ​ക്കി​യാ​ൽ ക​ടു​ത്ത വി​ഷ​ബാ​ധ​യേ​ൽ​ക്കും.

District News

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 92 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണ​വു​മാ​യി പാ​നൂ​ർ സ്വ​ദേ​ശി പി​ടി​യി​ൽ

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട. 92 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണ​വു​മാ​യി പാ​നൂ​ർ സ്വ​ദേ​ശി ഇ​സ്മാ​യി​ൽ പി​ടി​യി​ൽ. ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തി​ന് ഹു​ജൈ​റ​യി​ൽ നി​ന്നു ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ ക​ണ്ണൂ​രി​ലെ​ത്തി​യ​താ​യി​രു​ന്നു ഇ​സ്മാ​യി​ൽ. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്.

ചെ​ക്ക് ഇ​ൻ പ​രി​ശോ​ധ​ന​യി​ൽ സം​ശ​യം തോ​ന്നി​യ​തി​നെ​ത്തു​ട​ർ​ന്നു യാ​ത്ര​ക്കാ​ര​നെ ക​സ്റ്റ​ഡി​യി​ലെ ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള സ്വ​ർ​ണം മൂ​ന്ന് ഗു​ളി​ക രൂ​പ​ത്തി​ലാ​ക്കി മ​ല​ദ്വാ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചാ​ണ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. ഗു​ളി​ക രൂ​പ​ത്തി​ലു​ള്ള​വ വേ​ർ​തി​രി​ച്ചെ​ടു​ത്ത​പ്പോ​ൾ 639.5 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ല​ഭി​ച്ച​ത്. ഇ​തി​നു 92 ല​ക്ഷം രൂ​പ വ​രും. ക​സ്റ്റം​സ് അ​സി. ക​മ്മീ​ഷ​ണ​ർ പി.​എ​ൻ. സു​നി​ൽ കു​മാ​ർ, സൂ​പ്ര​ണ്ടു​മാ​രാ​യ പ്ര​കാ​ശ​ൻ കൂ​ട​പ്രം, അ​ശ്വ​ന്ത് രാ​ജ്, അ​ക്ഷ​യ്, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ദി​ൽ​ജി​ത്ത്, ജൂ​ലി​യ, ഹി​മാ​ൻ​ഷു, ധ്രു​വ്, ഹ​വി​ൽ​ദാ​ർ​മാ​രാ​യ മ​നോ​ജ്, ഖു​ഷ്ബു എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

District News

കൊ​ട്ടി​യം ശ്രീ​നാ​രാ​യ​ണ മു​ന്നേറ്റം തുടരുന്നു  

 

ക​ണ്ണൂ​ർ: തോ​ട്ട​ട പോ​ളി​ടെ​ക്നി​ക്കി​ൽ ന​ട​ന്നു വ​രു​ന്ന ഇ​ന്‍റ​ർ​പോ​ളി ക​ലോ​ത്സ​വ​ത്തി​ൽ കൊ​ട്ടി​യം ശ്രീ ​നാ​രാ​യ​ണ​യു​ടെ മു​ന്നേ​റ്റം തു​ട​രു​ന്നു. നി​ല​വി​ൽ 231 പോ​യി​ന്‍റു​മാ​യാ​ണ് ശ്രീ​നാ​രാ​യ​ണ കു​തി​പ്പ് തു​ട​രു​ന്ന​ത്. 181 പോ​യി​ന്‍റു​ക​ൾ നേ​ടി​യ തൃ​പ്ര​യാ​ർ ശ്രീ​രാ​മ ഗ​വ. പോ​ളി​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്‌. 156 പോ​യി​ന്‍റു​ക​ളോ​ടെ ആ​തി​ഥേ​യ​രാ​യ ക​ണ്ണൂ​ർ പോ​ളി​യാ​ണ് മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള എ​ൺ​പ​തി​ല​ധി​കം പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജു​ക​ളി​ൽ നി​ന്നാ​യി ര​ണ്ടാ​യി​ര​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

ക​ലോ​ത്സ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നി​ന് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ടി. ​ഒ. മോ​ഹ​ന​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ണ്ണൂ​ർ മേ​യ​ർ പി. ​ഇ​ന്ദി​ര, എ​ട​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ജു എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും. ഇ​ന്ന​ലെ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളു​ടെ ഫ​ലം മ​ത്സ​ര ഇ​നം, ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം എ​ന്നീ ക്ര​മ​ത്തി​ൽ.

സം​ഘ​ഗാ​നം: ക​ണ്ണൂ​ർ ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജ് ക​ണ്ണൂ​ർ, തൃ​ശൂ​ർ മ​ഹാ​രാ​ജാ​സ് ടെ​ക്നോ​ള​ജി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, നോ​ർ​ത്ത് പ​റ​വൂ​ർ കൂ​ട്ടു​കാ​ര​ൻ പോ​ളി​ടെ​ക്നി​ക് കോ​ള​ജ്, മു​പ്ലി​യം ഐ​സി​സി​എ​സ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ്.

ഒ​പ്പ​ന: പെ​രി​ന്ത​ൽ മ​ണ്ണ ഗ​വ. പോ​ളി, എ​റ​ണാ​കു​ളം ഗ​വ. വു​മ​ൺ​സ് പോ​ളി (ഇ​രു​കോ​ള​ജു​ക​ളും ഒ​ന്നാം​സ്ഥാ​നം പ​ങ്കി​ട്ടു), തി​രൂ​ർ സീ​തി സാ​ഹി​ബ് മെ​മ്മോ​റി​യ​ൽ പോ​ളി, തൃ​പ്ര​യാ​ർ ശ്രീ​രാ​മ ഗ​വ. പോ​ളി ‌(ഇ​രു​കോ​ള​ജു​ക​ളും ര​ണ്ടാം​സ്ഥാ​നം പ​ങ്കി​ട്ടു), ക​ണ്ണൂ​ർ ഗ​വ. പോ​ളി, കൊ​ട്ടി​യം ശ്രീ​നാ​രാ​യ​ണ പോ​ളി (ഇ​രു​കോ​ള​ജു​ക​ളും മൂ​ന്നാം​സ്ഥാ​നം പ​ങ്കി​ട്ടു).
ദ​ഫ് മു​ട്ട്: തി​രൂ​ർ സീ​തി സാ​ഹി​ബ് മെ​മ്മോ​റി​യ​ൽ പോ​ളി, കൊ​ട്ടി​യം ശ്രീ​നാ​രാ​യ​ണ പോ​ളി, തൃ​പ്ര​യാ​ർ ശ്രീ​രാ​മ ഗ​വ. പോ​ളി, ചേ​ല​ക്ക​ര ഗ​വ. പോ​ളി (ഇ​രു കോ​ള​ജു​ക​ളും മൂ​ന്നാം​സ്ഥാ​നം പ​ങ്കി​ട്ടു).

മി​മി​ക്രി (ആ​ൺ): ജെ.​എ​ൽ. സം​ഗീ​ത് ജ​യ​ൻ (ക​ണ്ണൂ​ർ ഗ​വ. പോ​ളി), എ​സ്.​എ​സ്. അ​ഭി​ന​ന്ദ് (നെ​ടു​മ​ങ്ങാ​ട് ഗ​വ. പോ​ളി), എ​സ്. ആ​ദി​ത്യ​ൻ (കൊ​ട്ടി​യം ശ്രീ​നാ​രാ​യ​ണ പോ​ളി), കെ. ​ആ​ദി​ത് (വ​ട​ക​ര മോ​ഡ​ൽ പോ​ളി). മൂ​ന്നാം​സ്ഥാ​നം ഇ​രു​കോ​ള​ജു​ക​ളും പ​ങ്കി​ട്ടു.
മോ​ണോ ആ​ക്റ്റ് (ആ​ൺ):

എം.​എ. സ​ജി​ദ് (തി​രൂ​ർ സീ​തി സാ​ഹി​ബ്‌ മെ​മ്മോ​റി​യ​ൽ പോ​ളി), ടി.​എ​ൻ. ധ്യാ​ന​ജി​ത് (മാ​ന​ന്ത​വാ​ടി ഗ​വ. പൊ​ളി), ജെ.​എ. ജി​ഷ്ണു (കൊ​ട്ടി​യം ശ്രീ​നാ​രാ​യ​ണ പോ​ളി).
മി​മി​ക്രി (പെ​ൺ): എം.​എ​സ്. അ​ന​ശ്വ​ര (മീ​ന​ങ്ങാ​ടി ഗ​വ. പോ​ളി), ഇ.​എ​സ്. ദേ​വി​ക (തൃ​ശൂ​ർ മ​ഹാ​രാ​ജാ​സ് ടെ​ക്നോ​ള​ജി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്), പി. ​ആ​ര്യ (ക​ണ്ണൂ​ർ ഗ​വ. പോ​ളി), ജി.​എ​ൽ. ഗോ​പി​ക (തി​രു​വ​ന​ന്ത​പു​രം ഗ​വ. വു​മ​ൺ​സ് പോ​ളി) ഇ​രു കോ​ള​ജു​ക​ളും മൂ​ന്നാം​സ്ഥാ​നം പ​ങ്കി​ട്ടു.

മോ​ണോ ആ​ക്ട് (പെ​ൺ): പി. ​റി​ൻ​ഷ മോ​ൾ (പെ​രി​ന്ത​ൽ​മ​ണ്ണ ഗ​വ. പോ​ളി), ശ്രേ​യ പാ​ർ​വ​തി (കോ​ഴി​ക്കോ​ട് കേ​ര​ള ഗ​വ. പോ​ളി),
എ.​വി. ആ​വ​ണി വി​ജ​യ് (തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ പോ​ളി), പി.​സി. ആ​ര്യ ച​ന്ദ്ര​ൻ (മീ​ന​ങ്ങാ​ടി ഗ​വ. പോ​ളി) ഇ​രു കോ​ള​ജു​ക​ളും മൂ​ന്നാം​സ്ഥാ​നം പ​ങ്കി​ട്ടു.
കോ​ൽ​ക്ക​ളി: കോ​ഴി​ക്കോ​ട് കേ​ര​ള ഗ​വ. പോ​ളി, തി​രൂ​ർ സീ​തി സാ​ഹി​ബ് മെ​മ്മോ​റി​യ​ൽ പോ​ളി, കൊ​ട്ടി​യം ശ്രീ​നാ​രാ​യ​ണ കോ​ള​ജ്.

District News

ജ​യി​ൽ സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്കു​ം

ക​ണ്ണൂ​ര്‍: ജ​യി​ലു​ക​ളി​ൽ മൊ​ബൈ​ൽ ഫോ​ണും ല​ഹ​രി​വ​സ്തു​ക്ക​ളും എ​ത്തു​ന്ന​തും ഉ​പ​യോ​ഗ​വും ത​ട​യാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ൽ വ​ള​പ്പി​ൽ​നി​ന്ന് പ്ലാ​സ്റ്റി​ക് കു​പ്പി​യി​ൽ സൂ​ക്ഷി​ച്ച് കു​ഴി​ച്ചി​ട്ട നി​ല​യി​ൽ മൊ​ബൈ​ൽ ഫോ​ൺ, പ​വ​ർ ബാ​ങ്ക്, സിം ​കാ​ർ​ഡ്, ചാ​ർ​ജിം​ഗ് യൂ​ണി​റ്റ്, ഹെ​ഡ് സെ​റ്റ് എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. കൂ​ടാ​തെ ജ​യി​ലു​ക​ളി​ലേ​ക്ക് മ​തി​ലി​നു മു​ക​ളി​ലൂ​ടെ നി​രോ​ധി​ത വ​സ്തു​ക്ക​ൾ പു​റ​ത്തു​ന്ന് എ​റി​ഞ്ഞു കൊ​ടു​ക്കു​ന്ന​തും പ​തി​വാ​ണ്.

ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ജ​യി​ലു​ക​ളി​ൽ ശ​ക്ത​മാ​യ സു​ര​ക്ഷാ സം​വി​ധാ​നം ഒ​രു​ക്കാ​ൻ ആ​ഭ്യ​ന്ത​ര വ​കു​പ്പ് ആ​ലോ​ചി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ ശ​ക്ത​മാ​യ മൊ​ബൈ​ൽ ഫോ​ൺ ജാ​മ​റു​ക​ൾ സ്ഥാ​പി​ക്കു​ക, ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ചു​ള്ള നി​രീ​ക്ഷ​ണ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ക എ​ന്നി​വ​യാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. 2021 മു​ത​ല്‍ 26 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ വി​വി​ധ ജ​യി​ലു​ക​ളി​ൽ​നി​ന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ൾ പി​ടി​കൂ​ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 169 പോ​ലീ​സ് കേ​സു​ക​ളും ല​ഹ​രി വ​സ്തു​ക്ക​ൾ പി​ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 63 കേ​സു​ക​ളു​മാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ, ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ങ്ങ​ൾ എ​ങ്ങു​മെ​ത്തി​യി​ട്ടു​മി​ല്ല. ജ​യി​ലി​ന​ക​ത്തേ​ക്ക് നി​രോ​ധി​ത വ​സ്തു​ക്ക​ൾ എ​ത്തു​ന്ന​തി​ന് പി​ന്നി​ൽ ജ​യി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് പ​ങ്കു​ണ്ടോ എ​ന്ന കാ​ര്യ​വും അ​ന്വേ​ഷ​ണ പ​രി​ധി​യി​ലാ​ണ്. പ​ല​പ്പോ​ഴും രാ​ഷ്‌​ട്രീ​യ സ്വാ​ധീ​ന​മു​ള്ള ത​ട​വു​കാ​ർ ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി കാ​ര്യ​ങ്ങ​ൾ ന​ട​ത്തി​യെ​ടു​ക്കു​ന്ന​താ​യും രാ​ഷ്‌​ട്രീ​യ ത​ട​വു​കാ​രോ​ട് ജീ​വ​ന​ക്കാ​രി​ൽ ചി​ല​ർ വി​ധേ​യ​ത്വം പു​ല​ർ​ത്തു​ന്ന​താ​യും നേ​ര​ത്തെ ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. ഇ​തും ആ​ഭ്യ​ന്ത​ര​വ​കു​പ്പ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

Latest News

Corehub Up